റെജൈന : പ്രവിശ്യയിൽ അഞ്ചാംപനി കേസുകളിൽ വർധനയുണ്ടായേക്കാമെന്ന് സസ്‌കാച്വാൻ ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ വർഷങ്ങളിൽ പ്രവിശ്യയിൽ അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ ഈ വർഷം വിദേശ യാത്രകൾ വർധിച്ചതോടെ അഞ്ചാംപനി കേസുകൾ എണ്ണത്തിലും വർധനയുണ്ടായതായി സസ്‌കാച്വാൻ ഹെൽത്ത് അതോറിറ്റിയുടെ (SHA) ചീഫ് മെഡിക്കൽ ഹെൽത്ത് ഓഫീസർ ഡോ. സാഖിബ് ഷഹാബ് പറഞ്ഞു.

സസ്‌കാച്വാൻ ഹെൽത്ത് അതോറിറ്റിയുടെ റിപ്പോർട്ട് പ്രകാരം വാക്സിനേഷൻ നിരക്കുകൾ കുറയുന്നതും രോഗവ്യാപനത്തിന് ഒരു പ്രധാന കാരണമാണ്. അതിനാൽ പ്രവിശ്യയിലെ മുതിർന്നവരോടും കുട്ടികളോടും നിർബന്ധമായും വാക്സിനേഷൻ സ്വീകരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിച്ചു. രേഖബാധിതരിൽ പനി, മൂക്കൊലിപ്പ്, ചുമ, കണ്ണുകൾക്ക് ചുവപ്പ്, ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങാൻ
21 ദിവസം വരെ എടുത്തേക്കാമെന്നും സാഖിബ് ഷഹാബ് നിർദേശിച്ചു. അഞ്ചാംപനി മുതിർന്നവരിലും കുട്ടികളിലും ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.