മൺട്രിയോൾ : സാന്റെ കെബെക്കിന്റെ സ്പ്രിങ് കോവിഡ്-19 വാക്സിനേഷൻ ക്യാംപയിന് തുടക്കമായി. കോവിഡ്-19 വൈറസ് സങ്കീർണത സൃഷ്ടിക്കാൻ സാധ്യതയുള്ള വ്യക്തികൾക്ക് മുൻഗണന നൽകിയാണ് ക്യാംപയിൻ ആരംഭിച്ചത്. പ്രായമുള്ളവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവരുൾപ്പെടെ ദുർബലരായ ജനങ്ങളെ സംരക്ഷിക്കുക എന്നതാണ് ഈ ക്യാംപയിനിലൂടെ ലക്ഷ്യമിടുന്നത്.
ലോങ് ടേം കെയർ ഹോമുകളിലെയും മറ്റ് വയോജന കേന്ദ്രങ്ങളിലെയും താമസക്കാർ, 75 വയസ്സിനു മുകളിലുള്ളവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവരോ ഡയാലിസിസിന് വിധേയരായവരോ, വിട്ടുമാറാത്ത രോഗങ്ങളുള്ളവരോ വിദൂര പ്രദേശങ്ങളിൽ താമസിക്കുന്നവരോ ആയ 65 നും 74 നും ഇടയിൽ പ്രായമുള്ളവർ എന്നിവർ ഒരു ഡോസ് വാക്സിൻ എടുക്കാനാണ് സർക്കാർ ശുപാർശ ചെയ്യുന്നത്. ഇതിനകം കോവിഡ്-19 വാക്സിൻ സ്വീകരിച്ചവർ മറ്റൊരു ഡോസ് സ്വീകരിക്കുന്നതിന് മുമ്പ് ആറ് മാസം കാത്തിരിക്കണം.

ക്ലിക്ക് സാന്റെ വഴിയോ, 1-877-644-4545 എന്ന നമ്പറിൽ വിളിച്ചോ വാക്സിനേഷൻ അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാം. മൊബൈൽ യൂണിറ്റുകൾ, പ്രാദേശിക ക്ലിനിക്കുകൾ, കമ്മ്യൂണിറ്റി ഫാർമസികൾ എന്നിവയിലൂടെയും വാക്സിനേഷനുകൾ ലഭ്യമാണ്.