Sunday, December 7, 2025

മൺട്രിയോൾ കൊലപാതക പരമ്പര: കൗമാരക്കാരൻ കുത്തേറ്റുമരിച്ചു

മൺട്രിയോൾ : നഗരത്തിലെ കോട്ട്-ഡെസ്-നീഗസിൽ പതിനാറുവയസ്സുക്കാരൻ കുത്തേറ്റുമരിച്ചതായി റിപ്പോർട്ട് . ചൊവ്വാഴ്ച വൈകുന്നേരം 6 മണിയോടെയാണ് സംഭവം നടന്നത്. പൊലീസ് ഉടൻതന്നെ സംഭവസ്ഥലത്തെത്തി പതിനാറുകാരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ ശരീരത്തിന്റെ മുകൾഭാഗത്ത് കുത്തേറ്റനിലയിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

ഈ വർഷം മൺട്രിയോളിലെ എട്ടാമത്തെ കൊലപാതകമാണ് ഇതെന്ന് SPVM മീഡിയ റിലേഷൻസ് ഓഫീസർ റാഫേൽ ബെർഗെറോൺ പറഞ്ഞു. അതേസമയം കുട്ടിയെ ഒരാൾ കുത്തിപരുക്കേല്പിച്ച് ഓടി രക്ഷപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!