Monday, January 19, 2026

ആയിരത്തിലധികം വിദേശ വിദ്യാർഥികളുടെ വീസ റദ്ദാക്കി അമേരിക്ക

വാഷിങ്ടൺ: അമേരിക്കയിലെ ആയിരത്തിലധികം വിദേശ വിദ്യാർഥികളുടെ വീസ യുഎസ് സർക്കാർ റദ്ദാക്കി. ഏകദേശം അമ്പത് ശതമാനത്തോളം വിദ്യാർഥികളാണ് ഇതിൽ ഉൾപ്പെടുന്നത്. വീസ റദ്ദാക്കിയതിൽ പകുതിയോളം ഇന്ത്യക്കാരും 14% ചൈനക്കാരുമാണ് ഉള്ളത്.

ദക്ഷിണ കൊറിയ, നേപ്പാൾ, ബംഗ്ലാദേശ് എന്നിവയാണ് മറ്റ് രാജ്യങ്ങൾ. വീസ റദ്ദാക്കിയതിന് പിന്നിൽ പാർക്കിങ് പിഴകളും അമിത വേഗതയും ചെറിയ പിഴകളുമാണ് ചൂണ്ടികാണിക്കുന്നത്. അമേരിക്കൻ സർക്കാരിന്റെ ഈ അപ്രതീക്ഷിത നീക്കം ഹാർവാർഡ്, സ്റ്റാൻഫോർഡ്, മിഷിഗൺ സർവകലാശാല, ഒഹായോ സ്റ്റേറ്റ് സർവകലാശാല എന്നിവയുൾപ്പെടെ 160 ലധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളെയാണ് കൂടുതലായി ബാധിച്ചിരിക്കുന്നത്. വിഷയത്തിൽ ചില വിദ്യാർഥികൾ സർക്കാരിനെതിരെ കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!