ടൊറൻ്റോ : എറ്റോബിക്കോയിൽ വാഹനമിടിച്ച് കാൽനട യാത്രക്കാരിക്ക് പരുക്ക്. ഇസ്ലിംഗ്ടൺ അവന്യൂ ആൻഡ് എഗ്ലിന്റൺ അവന്യൂ വെസ്റ്റിൽ ബുധനാഴ്ച രാത്രി ഒൻപതരയോടെയാണ് അപകടം നടന്നത്. നിസാര പരുക്കുകളോടെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു.

അതേസമയം ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി പൊലീസ് പറയുന്നു. വാഹനത്തെക്കുറിച്ച് വിവരമൊന്നും ലഭ്യമല്ല. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ അന്വേഷണ ഉദ്യോഗസ്ഥരെ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു