ടൊറൻ്റോ : വാഷിങ്‌ടണിൽ ഇസ്രയേൽ എംബസിയിലെ രണ്ട് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതിനെ തുടർന്ന് പൊതു സുരക്ഷ ഉറപ്പാക്കാൻ യോർക്ക് റീജനൽ പൊലീസ്. സിനഗോഗുകൾ, സ്കൂളുകൾ, കമ്മ്യൂണിറ്റി സെന്‍ററുകൾ എന്നിവയുടെ പരിസരത്ത് സുരക്ഷ വർധിപ്പിക്കുമെന്ന് യോർക്ക് റീജനൽ പൊലീസ് അറിയിച്ചു.
അടുത്ത കുറച്ച് ദിവസത്തേക്ക് ബാതർസ്റ്റ് സ്ട്രീറ്റിൽ കൂടുതൽ പട്രോളിങ് നടത്തുമെന്ന് യോർക്ക് പൊലീസ് പറഞ്ഞു. ആരാധനാലയങ്ങൾ ഉൾപ്പെടെ സമൂഹത്തിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് പട്രോളിംഗ് നടത്തുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ബുധനാഴ്ച വൈകിട്ട് വാഷിങ്‌ടണിലെ ജൂത മ്യൂസിയത്തിനു സമീപമാണ് വെടിവെപ്പുണ്ടായത്. ഇസ്രയേൽ പൗരനായ യാറോണ്‍ ലിഷിൻസ്‌കി, അമേരിക്കക്കാരിയായ സാറ മില്‍ഗ്രിം എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഷിക്കാഗോ സ്വദേശിയായ ഏലിയാസ് റോഡ്രിഗസ് എന്നയാളെ പിടികൂടി.