Monday, January 19, 2026

ജി7 ഉച്ചകോടി: ക്വാണ്ടം സാങ്കേതികവിദ്യ പ്രധാന വിഷയമാക്കി കാനഡ

ഓട്ടവ : ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) അടക്കമുള്ള ക്വാണ്ടം സാങ്കേതികവിദ്യ ജി7 ഉച്ചകോടിയിലെ പ്രധാന വിഷയമാക്കി കാനഡ. വളർന്നുവരുന്ന ഈ മേഖലയിൽ കാനഡയ്ക്കുള്ള ശക്തി ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്, ഇന്ന് മുതൽ കനനാസ്‌കിസിൽ നടക്കുന്ന ഉച്ചകോടിയിൽ പുതിയ സാങ്കേതികവിദ്യക്ക് പ്രാധാന്യം നൽകുന്നത്.

ക്വാണ്ടം സാങ്കേതികവിദ്യകൾക്ക് കാര്യങ്ങൾ അതിവേഗത്തിലും കുറഞ്ഞ ഊർജ്ജത്തിലും വിശകലനം ചെയ്യാൻ സാധിക്കുമെന്ന് വെസ്റ്റേൺ യൂണിവേഴ്സിറ്റി പ്രൊഫസറും ചീഫ് AI ഓഫീസറുമായ മാർക്ക് ഡാലി പറഞ്ഞു. ഇതൊരു ദീർഘകാല നിക്ഷേപമാണെന്നും, ഈ സാങ്കേതികവിദ്യകൾക്ക് പരിവർത്തന ശേഷിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക വളർച്ചയ്ക്ക് AI, ക്വാണ്ടം സാങ്കേതികവിദ്യകൾ ഉപയോഗിക്കുക എന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കരാറുകളും ഏകോപിത നടപടികളും ഉണ്ടാക്കാൻ സർക്കാർ ശ്രമിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഈ നീക്കത്തെ സ്വാഗതം ചെയ്ത ക്വാണ്ടം ഇൻഡസ്ട്രി കാനഡ, ഇത് ഒരു പ്രധാന നാഴികക്കല്ലാണെന്ന് വിശേഷിപ്പിച്ചു.

സൈനിക ആവശ്യങ്ങൾക്കും നിർണായക വിവര സുരക്ഷയ്ക്കും ക്വാണ്ടം സാങ്കേതികവിദ്യകൾ പ്രധാനമാണ്. ബാങ്കിങ്, ടെലികമ്മ്യൂണിക്കേഷൻ, ഊർജ്ജ ഗ്രിഡുകൾ പോലുള്ള സംവിധാനങ്ങളെ നിലവിലെ ക്വാണ്ടം കമ്പ്യൂട്ടറുകൾ തകർക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ ഇതിന് മുൻഗണന നൽകേണ്ടത് അത്യാവശ്യമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!