Sunday, April 12, 2026

കാട്ടുതീ ഭീഷണി: ജീൻ മാരി റിവറിൽ ഒഴിപ്പിക്കൽ മുന്നറിയിപ്പ്

യെല്ലോ നൈഫ്‌ : ജീൻ മാരി റിവറിന് സമീപം കാട്ടുതീ പടരുന്ന സാഹചര്യത്തിൽ ഒഴിപ്പിക്കൽ മുന്നറിയിപ്പ് പുറപ്പെടുവിച്ച് റ്റ്തെത്‌സെഹ്കെഡെലി ഫസ്റ്റ് നേഷൻ. ഒഴിപ്പിക്കൽ മുന്നറിയിപ്പ് ‘ഉടൻ ഒഴിയണം’ എന്നല്ല അർത്ഥമാക്കുന്നതെന്നും, സ്ഥിതിഗതികൾ വിലയിരുത്തി ഒഴിപ്പിക്കൽ ഉത്തരവ് ഉണ്ടായാൽ പെട്ടെന്ന് മാറാൻ ആവശ്യമായ സാധനങ്ങൾ തയ്യാറാക്കി വെക്കണം എന്നാണെന്നും ഫസ്റ്റ് നേഷൻ അധികൃതർ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ജനങ്ങളെ വിവരങ്ങൾ അറിയിക്കുന്നതിനായി റേഡിയോ സ്റ്റേഷൻ പ്രവർത്തനക്ഷമമാക്കാൻ ശ്രമിക്കുകയാണെന്നും ഫസ്റ്റ് നേഷൻ അറിയിച്ചു.

അതേസമയം, 2,200 ഹെക്ടർ വിസ്തൃതിയുള്ള കാട്ടുതീ നിയന്ത്രണാതീതമായി ജ്വലിക്കുകയാണെന്ന് NWT ഫയർ അറിയിച്ചു. ഇത് ജീൻ മാരി റിവറിന് 24 കിലോമീറ്റർ നോർത്ത് വെസ്റ്റ് ആയും ഫോർട്ട് സിംപ്സണിന് 23 കിലോമീറ്റർ സൗത്ത് ഈസ്റ്റായും ആണ് സ്ഥിതി ചെയ്യുന്നത്. നോർത്ത് ഈസ്റ്റ് ഭാഗത്താണ് വേഗത്തിൽ തീ പടർന്നു പിടിക്കുന്നതെന്നും, അഗ്നിശമന സേനാംഗങ്ങളും വിമാനങ്ങളും തീ നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടെന്നും NWT ഫയർ അറിയിപ്പിൽ വ്യക്തമാക്കി. തീ മൂലമുണ്ടാകുന്ന പുക ജീൻ മാരി റിവർ നിവാസികൾക്ക് ദൃശ്യമാകാൻ സാധ്യതയുണ്ടെന്നും NWT ഫയർ കൂട്ടിച്ചേർത്തു.

കൂടുതൽ വിവരങ്ങൾക്കായി ബാന്റ് ഓഫീസുമായി ബന്ധപ്പെടാനും NWT ഫയർ വെബ്സൈറ്റ് സന്ദർശിക്കാനും നിവാസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!