വാഷിങ്ടൺ: അമേരിക്കയിലെ ഉന്നതരായ സൈനിക ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും സന്ദർശിച്ച് പാകിസ്ഥാൻ സൈനിക മേധാവി. രണ്ട് മാസത്തിനിടെ ഇത് രണ്ടാംതവണയാണ് പാക് സൈനിക മേധാവിയായ അസിം മുനിർ യുഎസിൽ എത്തുന്നത്. ഔദ്യോഗിക സന്ദർശനമാണിതെന്ന് പാക് സൈന്യം പ്രസ്താവനയിൽ അറിയിച്ചു.

സൈനിക, രാഷ്ട്രീയ മേഖലയിലെ ഉന്നതരുമായും പാകിസ്ഥാൻ പ്രവാസികളുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രസ്താവനയിൽ അറിയിച്ചത്. യുഎസ് സെൻട്രൽ കമാൻഡിന്റെ വിരമിക്കൽ ചടങ്ങിലും അസിം മുനിർ പങ്കെടുത്തുവെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ പാക് സൈനിക മേധാവി എന്നാണ് അമേരിക്കയിൽ എത്തിയത് എന്നുൾപ്പെടെയുള്ള മറ്റുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
