സൊനോറ: ലാറ്റിനമേരിക്കന്‍ രാജ്യമായ മെക്സിക്കോയില്‍ സൂപ്പര്‍ മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചവരില്‍ ഉള്‍പ്പെടുന്നത്. പന്ത്രണ്ടില്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ‘ഡേ ഓഫ് ദ ഡെഡ്’ എന്ന രാജ്യത്തെ പ്രധാന ഉത്സവങ്ങളിലൊന്നിനോടനുബന്ധിച്ചുള്ള ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ഈ ദുരന്തം സംഭവിച്ചത്.

സ്‌ഫോടനമുണ്ടാകാനുള്ള കാരണം ഇതുവരെ വ്യക്തമല്ലെന്ന് അധികൃതര്‍ അറിയിച്ചു. സ്‌ഫോടനത്തിന് പിന്നാലെയുണ്ടായ തീപിടിത്തത്തിലാണ് ആളുകള്‍ മരണപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. തീപിടിത്തം ഒരു ട്രാന്‍സ്ഫോര്‍മറില്‍ നിന്നാകാം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരില്‍ പലരും പ്രായപൂര്‍ത്തിയാകാത്തവരാണ്. സംഭവം ഒരു ഭീകരവാദ ആക്രമണമാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ അധികൃതര്‍ തള്ളിക്കളഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി സൊനോറ സംസ്ഥാന ഗവര്‍ണര്‍ അറിയിച്ചു.
