Sunday, November 16, 2025

‘ഇനി ആവർത്തിക്കില്ല, മാപ്പ്’; വിവേചന നിയമങ്ങൾ റദ്ദാക്കി, ചൈനീസ് സമൂഹത്തോട് ക്ഷമ ചോദിച്ച് ബർണബി

വൻകൂവർ: ബർണബി സിറ്റി കൗൺസിൽ യോഗത്തിൽ ചൈനീസ് കനേഡിയൻ കുടുംബങ്ങളോട് ഔദ്യോഗികമായി മാപ്പു ചോദിച്ച് മേയർ മൈക്ക് ഹർലി. ചൈനീസ് വംശജർക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം, വോട്ടവകാശം, സിറ്റിയിലെ ജോലി എന്നിവയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന വിവേചനപരമായ മൂന്ന് പഴയ നിയമങ്ങൾ ഏകകണ്ഠമായി റദ്ദാക്കുന്ന പ്രമേയം കൗൺസിലർമാർ അംഗീകരിക്കുന്നതിന് വേണ്ടിയാണ് ഈ പ്രത്യേക യോഗം ചേർന്നത്. നാല് വർഷം മുമ്പാണ് പ്രവർത്തനരഹിതമായ ഈ നിയമങ്ങൾ സിറ്റി ജീവനക്കാർ കണ്ടെത്തുകയും അവ റദ്ദാക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തത്.

ചൈനീസ് കനേഡിയൻ സമൂഹത്തിന് അവരുടെ സംഭാവനകൾക്ക് നന്ദി അറിയിച്ച മേയർ ഹർലി സിറ്റിയുടെ മുൻ നടപടികൾ അവരുടെ ജീവിതം ദുസ്സഹമാക്കിയതിൽ അഗാധമായി ഖേദിക്കുന്നതായും അറിയിച്ചു. ഇനി ഇത്തരം കാര്യങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ക്ഷമാപണം അനുരഞ്ജന ശ്രമങ്ങളുടെ തുടർച്ചയാണെന്നും നിയമമാറ്റം സമൂഹത്തിന് പുതിയ വഴി തുറക്കുമെന്നും ചൈനീസ് കനേഡിയൻ പൗരന്മാർ അഭിപ്രായപ്പെട്ടു. ചൈനീസ്-കനേഡിയൻ സമൂഹത്തിന്റെ ചരിത്രപരമായ സംഭാവനകളെക്കുറിച്ച് അവബോധം വളർത്തുക, സിറ്റി ജീവനക്കാർക്ക് സാംസ്കാരിക വൈദഗ്ധ്യ പരിശീലനം നൽകുക, പ്രധാനപ്പെട്ട സാമൂഹിക സുരക്ഷാ പരിപാടികൾ ചൈനീസ് ഭാഷകളിൽ നൽകുക എന്നിവയിലൂടെ ഈ അനുരഞ്ജന ശ്രമങ്ങൾ ബർണബി സിറ്റി മുന്നോട്ട് കൊണ്ടുപോകുമെന്ന് അധികൃതർ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!