വിനിപെഗ്: ഹഡ്‌സൺ ബേയിലെ ചർച്ചിൽ തുറമുഖത്തിന്റെ വികസനത്തിനായുള്ള നടപടികൾ പ്രഖ്യാപിച്ച് ഫെഡറൽ, മാനിറ്റോബ സർക്കാരുകൾ. ഹഡ്‌സൺ ബേയിലൂടെയുള്ള ഷിപ്പിങ് മെച്ചപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുന്നതായും. ഇത് യൂറോപ്പുമായുള്ള വ്യാപാരം വർധിപ്പിക്കാനും ചർച്ചിലിനെ കാനഡയുടെ മറ്റ് ഭാഗങ്ങളുമായി കൂടുതൽ ബന്ധിപ്പിക്കാൻ സഹായിക്കുമെന്നും ഒരു സംയുക്ത പ്രസ്താവനയിൽ നേതാക്കൾ പറഞ്ഞു.

ചർച്ചിൽ തുറമുഖത്ത് ഐസ് ബ്രേക്കറുകൾ, ഐസ് ടഗ്ഗുകൾ, ഗവേഷണ കപ്പലുകൾ എന്നിവ വിന്യസിക്കുന്നതിനുള്ള സാധ്യതാ പഠനത്തിന് ഫെഡറൽ സർക്കാർ ധനസഹായം നൽകുമെന്നും പ്രസ്താവനയിൽ പറയുന്നു. ചർച്ചിൽ തുറമുഖത്തിന്റെ ഉടമസ്ഥതയും നടത്തിപ്പും വഹിക്കുന്ന ആർട്ടിക് ഗേറ്റ്‌വേ ഗ്രൂപ്പിലേക്ക് പ്രവിശ്യ 5.1 കോടി ഡോളർ കൂടി നിക്ഷേപിക്കുമെന്ന് മാനിറ്റോബ പ്രീമിയർ വാബ് കിന്യൂ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച കാർണി പ്രഖ്യാപിച്ച ആറ് രാഷ്ട്രനിർമ്മാണ പദ്ധതികളിൽ പോർട്ട് ഓഫ് ചർച്ചിൽ വികസനം ഉണ്ടായിരുന്നില്ല. എന്നാൽ, പ്രഖ്യാപനം ഉടൻ ഉണ്ടായേക്കാമെന്ന് കിന്യൂ സൂചന നൽകിയിരുന്നു.
