Thursday, December 11, 2025

താപനില കുറയുന്നു: വിന്‍റർ ടയറുകൾ ഉപയോഗിക്കണമെന്ന് ജിടിഎ ഓട്ടോ ഷോപ്പുകൾ

ടൊറന്റോ: ശൈത്യകാലം അതിവേഗം അടുക്കുന്നതിനാൽ വിന്റർ ടയറുകൾ ഉപയോഗിക്കണമെന്ന് ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി ജിടിഎ ഓട്ടോ ഷോപ്പുകൾ.

താപനില കുറയുന്നതോടെ തിരക്ക് രൂക്ഷമാകുമെന്ന് ഈസ്റ്റ് യോർക്ക് എസ്എസ്ആർ ഓട്ടോ സർവീസ് ഉടമ ബിലാൽ അഷ്‌റഫ് പറയുന്നു. സാധാരണയായി മഞ്ഞുവീഴ്ച്ച സമയത്ത്‌ വളരെ തിരക്കുണ്ടാകും. പിന്നീട് വീണ്ടും മഞ്ഞുവീഴുന്നത് വരെ ആളുകൾ കാത്തിരിക്കുമെന്നും തിരക്ക് വീണ്ടും ഉണ്ടാകുമെന്നും അഷ്‌റഫ് പറയുന്നു. മുൻകൂട്ടി ആസൂത്രണം ചെയ്‌ത്‌ ടയറുകൾ മാറ്റുന്നത് ഡ്രൈവർമാർക്ക് ദീർഘനേരം കാത്തിരിക്കുന്നത് ഒഴിവാക്കാനും റോഡുകളിൽ കുടുങ്ങിപ്പോകാനുള്ള സാധ്യത ഒഴിവാക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശൈത്യകാലത്തും ഓൾ-സീസൺ ടയറുകൾ ഒരുപോലെ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് പല ഡ്രൈവർമാരും തെറ്റിദ്ധരിക്കുന്നതായി കനേഡിയൻ ഓട്ടോമൊബൈൽ അസോസിയേഷൻ (CAA) പറയുന്നു. കനത്ത മഞ്ഞുവീഴ്ചയിലും മഞ്ഞുമൂടിയ അവസ്ഥയിലും, ഓൾ-സീസൺ ടയറുകളുടെ റബ്ബർ കഠിനമാവുകയും ട്രാക്ഷൻ നഷ്ടപ്പെടുകയും ചെയ്യുമെന്ന് CAA വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!