Thursday, December 11, 2025

ഇന്ത്യൻ ഓഹരി വിപണിയിൽ മുന്നേറ്റം; നിഫ്റ്റി 26,000 കടന്നു

മികച്ച പാദവാർഷിക ഫലങ്ങളുടെ പിൻബലത്തിൽ ഇന്ത്യൻ ഓഹരി സൂചികകൾ തിങ്കളാഴ്ച തുടർച്ചയായി ആറാം ദിവസവും നേട്ടം രേഖപ്പെടുത്തി. നിഫ്റ്റി സൂചിക 26,000 എന്ന ചരിത്രപരമായ നിലവാരത്തിന് മുകളിൽ ക്ലോസ് ചെയ്തു എന്നതാണ് ഇന്നത്തെ പ്രധാന നേട്ടം. സെൻസെക്സ് 388 പോയിന്റ് (0.46%) ഉയർന്ന് 84,950.95 ലും, നിഫ്റ്റി 103 പോയിന്റ് (0.40%) നേട്ടത്തോടെ 26,013.45 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിൽ വലിയ ചലനമില്ലാതിരുന്നിട്ടും, ആഭ്യന്തര കമ്പനികളുടെ മികച്ച പ്രകടനവും യുഎസ്-ഇന്ത്യ വ്യാപാര കരാറിനെക്കുറിച്ചുള്ള ശുഭപ്രതീക്ഷകളുമാണ് വിപണിക്ക് ഊർജ്ജം നൽകിയത്. ഒറ്റദിവസം കൊണ്ട് നിക്ഷേപകരുടെ ആസ്തി മൂന്ന് ലക്ഷം കോടിയിലധികം വർധിച്ചു.

വിപണിയിലെ മുന്നേറ്റത്തിന് പ്രധാനമായും ചുക്കാൻ പിടിച്ചത് ബാങ്കിങ് ഓഹരികളാണ്. നിഫ്റ്റി ബാങ്ക് സൂചിക 0.76% ഉയർന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലവാരത്തിന് അടുത്താണ് ക്ലോസ് ചെയ്തത്. എച്ച്ഡിഎഫ്സി ബാങ്ക്, കോട്ടക് ബാങ്ക്, ഐ.സി.ഐ.സി.ഐ. ബാങ്ക്, എസ്.ബി.ഐ. തുടങ്ങിയ മുൻനിര ബാങ്കിങ് ഓഹരികൾ നേട്ടമുണ്ടാക്കി. മാരുതി, മഹീന്ദ്ര ആന്റ് മഹീന്ദ്ര തുടങ്ങിയ ഓട്ടോ ഓഹരികളും ടെക് മഹീന്ദ്ര, എച്ച്.സി.എൽ. ടെക് പോലുള്ള ഐ.ടി. ഓഹരികളും മികച്ച പ്രകടനം കാഴ്ചവെച്ചു. പ്രധാന സൂചികകളെക്കാൾ മികച്ച പ്രകടനമാണ് ചെറുകിട (സ്മാൾക്യാപ്), ഇടത്തരം (മിഡ്ക്യാപ്) ഓഹരികൾ നടത്തിയത്. എഫ്.എം.ജി.ജി, മെറ്റൽ മേഖലയിലെ ചില ഓഹരികൾ നേരിയ നഷ്ടം രേഖപ്പെടുത്തി.

കേരളത്തിലെ പ്രമുഖ കമ്പനികളുടെ ഓഹരികളും ഇന്ന് പൊതുവേ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. മത്സ്യബന്ധന മേഖല കമ്പനിയായ കിങ്സ് ഇൻഫ്രാ വെഞ്ചേഴ്‌സ് ഓഹരിയിൽ, ആന്ധ്രപ്രദേശിൽ 2,500 കോടി രൂപയുടെ അക്വാകൾച്ചർ ടെക്നോളജി പാർക്ക് സ്ഥാപിക്കുന്നതിനുള്ള കരാറിന്റെ പിൻബലത്തിൽ 4 ശതമാനത്തിലധികം കുതിപ്പുണ്ടായി. ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, പ്രമുഖ സ്വർണ്ണപ്പണയ സ്ഥാപനങ്ങളായ മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ് എന്നിവയെല്ലാം നേട്ടമുണ്ടാക്കി. അതേസമയം, ടോളിൻസ് ടയേഴ്‌സ്, ഹാരിസൺസ് മലയാളം, ഫാക്ട്, കൊച്ചിൻ ഷിപ്പ്‌യാർഡ് എന്നിവ നഷ്ടം രേഖപ്പെടുത്തി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!