ക്യൂൻസ്‍ലാൻഡ്: നായ കുരച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ ഓസ്ട്രേലിയൻ വംശജയായ സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജനായ നഴ്സ് കുറ്റക്കാരൻ. 2018ൽ ക്യൂൻസ്‍ലാൻഡിലെ ബീച്ചിൽ വച്ച് യുവതിയെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ട കേസിലാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. 2018 ഒക്ടോബർ 22നാണ് കെയ്ൻസിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയുള്ള വാംഗെട്ടി ബീച്ചിലായിരുന്നു ടോയ കോർഡിംഗ്‍ലി കൊല്ലപ്പെട്ടത്. ഭാര്യയുമായി വഴക്കുണ്ടായതിനു പിന്നാലെ ബീച്ചിലെത്തിയ രാജ്‍വിന്ദർ കയ്യിൽ കത്തിയുമായി ബീച്ചിലേക്ക് പോയിരുന്നു. ഫാർമസി ജീവനക്കാരിയായ ടോയ നായയുമായി ബീച്ചിൽ നടക്കാനിറങ്ങിയതും ഇതേ സമയമാണ്.ടോയയുടെ നായ രാജ്‍വിന്ദർ സിങ്ങിനെ നോക്കി കുരയ്ക്കാൻ തുടങ്ങിയതിനിന് പിന്നാലെ ഇരുവരും തമ്മിൽ വഴക്കായി.

തർക്കത്തിനൊടുവിൽ രാജ്‍വിന്ദർ തന്റെ കയ്യിലുള്ള കത്തി ഉപയോഗിച്ച് ടോയയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ബീച്ചിൽ കുഴിച്ചിട്ട ശേഷം നായയെ സമീപത്തുള്ള ഒരു മരത്തിൽ കെട്ടിയിടുകയും ചെയ്തു. കൊലപാതകം നടന്ന് രണ്ട് ദിവസത്തിന് ശേഷം ഭാര്യയേയും മൂന്നു മക്കളെയും ഉപേക്ഷിച്ച് രാജ്‍വിന്ദർ ഓസ്ട്രേലിയയിൽ നിന്ന് രക്ഷപ്പെട്ടു. പൊലീസ് അന്വേഷണത്തിൽ ഇന്ത്യൻ വംശജനായ രാജ്‍വിന്ദറാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് പൊലീസിന് വ്യക്തമായി. നാട്ടിലെത്തിയതിനു ശേഷം ഇയാൾ കുടുംബവുമായും ബന്ധം പുലർത്തിയിരുന്നില്ല. പ്രതി രാജ്യംവിട്ടത് അന്വേഷണത്തിന് വെല്ലുവിളിയായി.

പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരുമില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളറാണ് പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, വര്‍ഷങ്ങളോളം രജ്‌വീന്ദര്‍ സിങ് ഇന്ത്യയില്‍ ഒളിവിൽ കഴിഞ്ഞു. 2022-ല്‍ ഡല്‍ഹിയിലെ ഒരു ഗുരുദ്വാരയില്‍നിന്നാണ് ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ രജ്‌വീന്ദര്‍ സിങ്ങിനെ അറസ്റ്റ്‌ചെയ്തത്. തുടര്‍ന്ന് 2023-ല്‍ പ്രതിയെ ഓസ്ട്രേലിയയ്ക്ക് കൈമാറി. 2024-ല്‍ കേസിന്റെ വിചാരണ ആരംഭിച്ചു. ഒടുവില്‍ കൊലപാതകം നടന്ന് ഏഴുവര്‍ഷത്തിന് ശേഷമാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കേസിലെ ശിക്ഷാവിധിന്മേലുള്ള വാദം ചൊവ്വാഴ്ച ആരംഭിക്കും.2022 നവംബറിൽ ഡൽഹിയിൽ വച്ചാണ് ഇയാൾ അറസ്റ്റിലായത്.
