ഓട്ടവ: കുട്ടികളെ സംരക്ഷിക്കുന്നതിനും ലിംഗാധിഷ്ഠിത അക്രമം തടയുന്നതിനുമുള്ള ബിൽ നീതിന്യായ മന്ത്രി ഷോൺ ഫ്രേസർ ഇന്ന് അവതരിപ്പിക്കും. ഇരകളെ സംരക്ഷിക്കുന്നതിനും കുട്ടികളെ സുരക്ഷിതരാക്കുന്നതിനുമുള്ള ക്രിമിനൽ കോഡിലെ ഈ നടപടികളെ “ജനറേഷണൽ പരിഷ്കാരങ്ങൾ” എന്നാണ് നീതിന്യായ വകുപ്പ് വിശേഷിപ്പിക്കുന്നത്.

ലൈംഗിക അതിക്രമങ്ങളും പങ്കാളികൾക്കിടയിലുള്ള അതിക്രമങ്ങളും ചെറുക്കുന്നതിനും ദുർബലരായ ജനങ്ങളെ സംരക്ഷിക്കുന്നതിനുമായി വസന്തകാല തിരഞ്ഞെടുപ്പിൽ ലിബറൽ പ്ലാറ്റ്ഫോം നൽകിയ പ്രധാന വാഗ്ദാനങ്ങൾ നിറവേറ്റുക എന്നതാണ് പുതിയ ബിൽ ലക്ഷ്യമിടുന്നത്. സ്ത്രീഹത്യ പോലുള്ള വിദ്വേഷ പ്രേരിത കൊലപാതകങ്ങൾ ഫസ്റ്റ് ഡിഗ്രി കുറ്റകൃത്യമാക്കുമെന്നും, സമ്മതമില്ലാതെ സ്വകാര്യ ചിത്രങ്ങൾ പങ്കുവെക്കുന്നതിനുള്ള ശിക്ഷകൾ വർധിപ്പിക്കുമെന്നും, സമ്മതമില്ലാതെ ലൈംഗിക ഡീപ്ഫേക്കുകൾ വിതരണം ചെയ്യുന്നത് ക്രിമിനൽ കുറ്റമാക്കാനും തുടങ്ങി നിരവധി പ്രധാന മാറ്റങ്ങൾ നിയമനിർമ്മാണത്തിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, ഓൺലൈൻ ചൂഷണത്തിൽ നിന്നും ലൈംഗിക ചൂഷണത്തിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പുതിയ നടപടികൾ ബിൽ വാഗ്ദാനം ചെയ്യുന്നു.
