ടൊറന്റോ: കാനഡയിലെ പ്രധാന ഫ്രോസൺ ഫുഡ് ബ്രാൻഡായ McCain-ന്റെ ജനപ്രിയ ഉത്‌പന്നമായ ‘ടാസ്റ്റി ടാറ്റേഴ്സ് ബ്രാൻഡ് ക്രിസ്പി പൊട്ടറ്റോ ബൈറ്റ്സ് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) തിരിച്ചുവിളിച്ചു. ഉത്‌പന്നത്തിൽ പ്ലാസ്റ്റിക് കഷ്ണങ്ങൾ കലരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. F250226
ബാച്ച് കോഡിൽ ഉൾപ്പെടാൻ സാധ്യതയുള്ള ഉത്‌പന്നങ്ങളാണിവ. കാനഡയിൽ ഉടനീളമുള്ള റീട്ടെയിൽ സ്ഥാപനങ്ങളിൽ ഇത് വിതരണം ചെയ്തിട്ടുണ്ട്. അപകടസാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് ഏജൻസി തിരിച്ചു വിളിച്ചിരിക്കുന്നത്. ഈ ഉത്‌പന്നം കഴിക്കുന്നത് ഹ്രസ്വകാലത്തേക്കോ ജീവന് ഭീഷണിയല്ലാത്തതോ ആയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്നാണ് ചൂണ്ടിക്കാട്ടിയത്.

തിരിച്ചുവിളിച്ച ഉത്‌പന്നം വാങ്ങിയ ഉപഭോക്താക്കൾ ഇത് ഉപയോഗിക്കുകയോ വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യരുതെന്നും CFIA കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഉത്‌പന്നം വാങ്ങിയ കടയിൽ തിരികെ നൽകുകയോ അല്ലെങ്കിൽ നശിപ്പിച്ചു കളയുകയോ ചെയ്യേണ്ടതാണ്.
