ന്യൂയോർക്ക്: യൂറോപ്യൻ യൂനിയന്റെ വിദേശ നയത്തെ പരിഹസിച്ചും വിമർശിച്ചും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘പൊളിറ്റിക്കോ’ മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ രൂക്ഷവിമർശനങ്ങൾ. യൂറോപ് നശിച്ചുകൊണ്ടിരിക്കുകയാണെന്നും ദുർബലരായ നേതാക്കളാണ് അതിന് ഉത്തരവാദികളെന്നും ട്രംപ് വ്യക്തമാക്കി. ”എന്ത് ചെയ്യണമെന്ന് യൂറോപ്പിന് അറിയില്ലെന്നാണ് എനിക്ക് തോന്നുന്നത്. കാര്യമായ പരിശോധനകളില്ലാതെ അവർ രാജ്യത്തേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നു. ഇത് എങ്ങോട്ടേക്കാണ് പോകുന്നത്?’’ -കുടിയേറ്റ നയത്തിൽ തൻ്റെ എതിർപ്പ് രേഖപ്പെടുത്തി അദ്ദേഹം പറഞ്ഞു.

അതേസമയം, ഹംഗറി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളുടെ നയങ്ങളെ പ്രത്യേകം അഭിനന്ദിക്കാനും ട്രംപ് മറന്നില്ല. ലണ്ടൻ മേയർ സാദിഖ് ഖാനെ അദ്ദേഹം ‘ദുരന്തം’ എന്നാണ് വിശേഷിപ്പിച്ചത്. ലണ്ടനിലും പാരിസിലും നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെ താൻ വെറുക്കുന്നുവെന്നും ട്രംപ് അഭിമുഖത്തിൽ പറഞ്ഞു.
