പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട്, സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം കേന്ദ്ര സർക്കാർ വീണ്ടും കുറച്ചു. പ്രതിവർഷം 9 സിലിണ്ടറുകൾ ലഭിച്ചിരുന്ന സ്ഥാനത്ത് ഇനി മുതൽ വെറും 4 സിലിണ്ടറുകൾ മാത്രമേ സബ്‌സിഡി നിരക്കിൽ ലഭിക്കുകയുള്ളൂ.

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എണ്ണക്കമ്പനികൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് പെട്രോളിയം മന്ത്രാലയത്തിന്റെ ഈ നടപടി. നേരത്തെ, ഉജ്ജ്വല യോജന പ്രഖ്യാപിച്ച സമയത്ത് 12 സിലിണ്ടറുകളായിരുന്നു ലഭിച്ചിരുന്നത്. പിന്നീട് ഇത് 9 ആയി കുറച്ചിരുന്നു. ഗാർഹിക സിലിണ്ടറിന്റെ വില അടുത്തിടെ വർധിപ്പിച്ചതിന് പിന്നാലെയാണ് സബ്‌സിഡിയിലും വലിയ വെട്ടിക്കുറവ് വരുത്തിയിരിക്കുന്നത്. എണ്ണക്കമ്പനികൾക്ക് വലിയ നഷ്ടം സംഭവിക്കുന്നുണ്ടെന്നും അതിനാലാണ് ഇത്തരമൊരു തീരുമാനമെന്നും അധികൃതർ അറിയിച്ചു.
