Tuesday, June 9, 2026

ഒമാനിൽ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യത; പല പ്രദേശങ്ങളിലും ജാഗ്രതാ നിർദേശം

മസ്കറ്റ്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ വരും മണിക്കൂറുകളിൽ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ ഉൾപ്രദേശങ്ങളും മരുഭൂമി മേഖലയുമാണ് പ്രധാനമായും പൊടിക്കാറ്റിന്റെ സ്വാധീനത്തിൽപ്പെടുക. കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം പൊടിക്കാറ്റ് കാരണം കാഴ്ചപരിധി ഗണ്യമായി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.ആദം, ബുറൈമി, സുനൈന, ബഹ്‌ല, ദൻക്, ഇബ്രി ​ഗവർണറേറ്റുകളിലാണ് അതീവ പൊടിക്കാറ്റ് മുന്നറിയിപ്പുള്ളത്.

അതേസമയം രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കാലാവസ്ഥ പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയിരിക്കും. സൗത്ത് അൽ ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിൽ അർധരാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. ഒമാനിലെ വിവിധയിടങ്ങളിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!