എഡ്മിന്‍റൻ : രണ്ട് വർഷം കൂടി പോർച്ചുഗലിൽ നിന്നും സേവനമനുഷ്ഠിക്കാൻ പദ്ധതിയിട്ട് എഡ്മിന്‍റൻ പൊലീസ് കമ്മീഷൻ ചെയർ ജോൺ മക്‌ഡൗഗൽ. വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, കനേഡിയൻ സായുധ സേനയിലെ തൻ്റെ കരിയറിൽ നിന്ന് വിരമിച്ച് വിദേശത്തേക്ക് മാറുകയാണെന്ന് മക്ഡൗഗൽ പറഞ്ഞു. കമ്മീഷൻ ചെയർമാനെന്ന നിലയിൽ ജോൺ മക്‌ഡൗഗലിൻ്റെ കാലാവധി 2024 ഡിസംബർ 31-ന് അവസാനിക്കും.
പൊലീസ് കമ്മീഷൻ ചെയർ സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെടേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, കമ്മീഷൻ അംഗം എന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ കാലാവധി 2026 അവസാനം വരെ നിലനിൽക്കും. യൂറോപ്പിലേക്ക് സ്ഥലം മാറിയതിന് ശേഷവും ആ പദവിയിൽ സേവനം തുടരാൻ പദ്ധതിയുണ്ടെന്നും മക്‌ഡൗഗൽ വ്യക്തമാക്കി.