ഇന്ത്യൻ സൂപ്പർ ലീഗിൽ ആവേശകരമായ മത്സരത്തിനൊടുവിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. മോഹൻ ബഗാനോട് 2 ന് എതിരെ 3 ഗോളുകൾക്കായിരുന്നു ടീമിന്റെ പരാജയം. ഫൈനൽ വിസിൽ മുഴങ്ങാൻ നിമിഷങ്ങൾ ബാക്കി നിൽക്കെയാണ് ബഗാൻ വിജയഗോൾ നേടിയത്.
ആദ്യ പകുതിയിൽ മികച്ച രീതിയിൽ കളി തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ഇടവേളക്ക് ശേഷം 85ാം മിനിറ്റ് വരെ 2-1ന് മുന്നിട്ട് നിന്ന ശേഷമാണ് തോൽവി വഴങ്ങിയത്.