ഓട്ടവ : രാജ്യതലസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥർക്ക് അടുത്ത വർഷം മുതൽ ശമ്പളവും അവധി ആനുകൂല്യങ്ങളും വർധിക്കും. ഓട്ടവ സിറ്റി പൊലീസ് സർവീസ് ബോർഡുമായി അഞ്ച് വർഷത്തെ കരാറിൽ എത്തിയതായി ഓട്ടവ പൊലീസ് അസോസിയേഷൻ (OPA) പ്രഖ്യാപിച്ചു. പുതിയ കരാർ പ്രകാരം 2029-ഓടെ ഓഫീസർമാർക്ക് മൊത്തത്തിൽ 19.35% ശമ്പള വർധന ലഭിക്കും, അസോസിയേഷൻ അറിയിച്ചു.
യൂണിയനൈസ്ഡ് ജീവനക്കാർക്ക് 2025 ജനുവരി 1 മുതൽ 6.85% വർധനയും 2026-ൽ 3.5 ശതമാനവും 2027-ൽ 3.5 ശതമാനവും 2028-ൽ മൂന്ന് ശതമാനവും 2029-ൽ 2.5 ശതമാനവും വേതന വർധനയാണ് ലഭിക്കുക. കൂടാതെ കരാർ പ്രകാരം ഉദ്യോഗസ്ഥർക്ക് അവരുടെ സാധാരണ ശമ്പളത്തിൻ്റെ 93% നഷ്ടപരിഹാരമായി 35 ആഴ്ച വരെ അവധി ലഭിക്കും.