ന്യൂഡൽഹി: ദുരന്തനിവാരണത്തിനും ദുരിതാശ്വാസത്തിനുമായി ധനസഹായം അനുവദിക്കാത്ത കേന്ദ്രസര്‍ക്കാരിന്റെ ദ്രോഹത്തിനെതിരെ പ്രതികരിച്ച തമിഴ്നാട് എം.പി. കനിമൊഴിയോട് കൈമലര്‍ത്തിക്കാണിച്ച് കേന്ദ്രമന്ത്രി സുരേഷ്ഗോപിക്കെതിരെ കനിമൊഴി പരിഹാസത്തോടെ പ്രതികരിച്ചതിന് വ്യാപകമായ അഭിനന്ദനം. കേരളത്തിനും കൂടി വേണ്ടി സംസാരിച്ച കനിമൊഴിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് . തമിഴ്നാടിനോട് കാണിക്കുന്നത് പോലെ തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തോടും കാണിക്കുന്നതെന്നായിരുന്നു കനിമൊഴിയുടെ വാക്കുകള്‍.
ഇത് കേട്ടപ്പോഴാണ് സുരേഷ് ഗോപി കൈമലര്‍ത്തിക്കാണിച്ചത്. ഇതോടെ കനിമൊഴി അതേക്കുറിച്ചും പ്രതികരിച്ചു. സുരേഷ് ഗോപി ആംഗ്യത്തിലൂടെ ചെയ്യുന്നത് തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തോടും തമിഴ്നാട്ടിനോടും ചെയ്യുന്നതെന്നു കൂടി കനമൊഴി പറഞ്ഞത് വലിയ തോതിലാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. നിരവധി മലയാളികള്‍ കനിമൊഴിയെ അഭിനന്ദിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചിട്ടുണ്ട്. കനിമൊഴിയുടെ വാക്കുകളോട് സുരേഷ്ഗോപിയുടെ ആക്ഷന്‍ വ്യാപകമായ രീതിയില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നുണ്ട്.