Sunday, May 24, 2026

‘ടിനി ടോം പരസ്യമായി അശ്ലീലം പറഞ്ഞു, അസഭ്യം വിളിച്ചു’; പരാതിയുമായി നടി നീന കുറുപ്പ്

കൊച്ചി: താരസംഘടനയായ അമ്മയിലെ തര്‍ക്കം കനക്കുന്നു. അധിക്ഷേപിച്ചെന്ന അന്‍സിബയുടെ ആരോപണം ശരിവച്ച് നടി നീന കുറുപ്പ്.
ടിനി ടോം തീയേറ്ററുകളിലോ മറ്റ് പൊതുവേദികളിലോ അല്ലാതെ സംഘടനയുടെ കുടുംബസംഗമത്തിനിടെ തന്നോട് മോശമായി പെരുമാറിയെന്നും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും കാണിച്ച് നീന കുറുപ്പ് സംഘടനയ്ക്ക് ഔദ്യോഗികമായി പരാതി നല്‍കി. കേട്ടാല്‍ അറയ്ക്കുന്ന തെറിവിളികളാണ് തനിക്കെതിരെ ഉണ്ടായതെന്നും മറ്റ് അമ്മ അംഗങ്ങള്‍ ഇടപെട്ട് പിടിച്ചുമാറ്റിയതുകൊണ്ടാണ് തനിക്ക് മര്‍ദനമേല്‍ക്കാതിരുന്നതെന്നും നീന കുറുപ്പ് പരാതിയില്‍ വ്യക്തമാക്കുന്നു.

ടിനി ടോമില്‍ നിന്നും ഇത്തരത്തിലുള്ള ക്രൂരതകള്‍ നേരിടേണ്ടി വരുന്നത് തനിക്ക് മാത്രമല്ലെന്നും മറ്റ് പല വനിതാ അംഗങ്ങളും ഭയം മൂലമാണ് പരാതിപ്പെടാന്‍ മടിക്കുന്നതെന്നും നീന കുറുപ്പ് പറയുന്നു. എക്‌സിക്യൂട്ടീവ് അംഗത്തെ മതതീവ്രവാദിയാക്കാന്‍ ടിനി ടോം ശ്രമിച്ചതിന് താന്‍ സാക്ഷിയാണെന്നും അവര്‍ക്കെതിരെ രണ്ടാനച്ചനെ ചേര്‍ത്ത് മോശമായ ലൈംഗിക കഥകള്‍ ചമച്ചുണ്ടാക്കിയെന്നും നടി വെളിപ്പെടുത്തി. സംഘടനയ്ക്കുള്ളില്‍ വനിതാ അംഗങ്ങളുടെ അന്തസ്സിന് ക്ഷതമേല്‍പ്പിക്കുന്ന ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്ന ടിനി ടോമിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും നീന കുറുപ്പ് തന്റെ പരാതിയിലൂടെ ആവശ്യപ്പെട്ടു.

താര സംഘടനയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്ന നടി അന്‍സിബ ഹസന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ അപ്രതീക്ഷിതമായി എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും രാജിവെച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി എന്നായിരുന്നു അന്ന് ഔദ്യോഗിക വിശദീകരണമെങ്കിലും, ടിനി ടോമും മറ്റൊരു വനിതാ എക്‌സിക്യൂട്ടീവ് അംഗവും ചേര്‍ന്ന് തന്നെ നിരന്തരം വ്യക്തിഹത്യ നടത്തിയതാണ് രാജിക്കു പിന്നിലെ യഥാര്‍ത്ഥ കാരണമെന്ന് അന്‍സിബ കഴിഞ്ഞ ദിവസം തുറന്നുപറഞ്ഞിരുന്നു. തനിക്കെതിരെ അവിഹിത കഥകള്‍ പ്രചരിപ്പിച്ചതായും, വിയോജിപ്പുകള്‍ രേഖപ്പെടുത്തിയതിന്റെ പേരില്‍ തന്നെ ‘ജിഹാദി’ എന്ന് വിളിച്ച് ആക്ഷേപിച്ചതായും അന്‍സിബ വെളിപ്പെടുത്തിയതോടെയാണ് അമ്മയ്ക്കുള്ളിലെ പ്രശ്‌നങ്ങള്‍ പരസ്യമായത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!