Sunday, May 24, 2026

പാക്കിസ്ഥാനിൽ റെയില്‍വേ ട്രാക്കിൽ സ്ഫോടനം; 24 മരണം

ഇസ്‌ലാമാബാദ്∙ പാകിസ്ഥാനിൽ റെയിൽവേ ട്രാക്കിലുണ്ടായ സ്ഫോടനത്തെത്തുടർന്ന് ട്രെയിൻ പാളം തെറ്റി 24 പേ‍ർ മരിച്ചു. നിരവധിപേർക്ക് പരുക്ക്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ സിന്ധ് പ്രവിശ്യയിലായിരുന്നു സംഭവം. ബലൂചിസ്ഥാനിൽ സൈനികരുമായി പോവുകയായിരുന്ന ട്രെയിനിനെ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനം.

ട്രെയിൻ എത്തേണ്ട സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയായിരുന്നു സ്ഫോടനം നടന്നത്. സ്ഫോടനത്തെത്തുടർന്ന് രണ്ടു ബോഗികൾ മറിഞ്ഞു തീപിടിച്ചു. സമീപത്തെ വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ബലൂചിസ്ഥാൻ സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചു. ക്വറ്റയിൽ നിന്ന് പെഷാവറിലേക്ക് പോകുന്ന ജാഫർ എക്സ്പ്രസ് മുമ്പും അക്രമണത്തിനിരയായിട്ടുണ്ട്. ഈ വർഷം മാർച്ചിലുണ്ടായ ​ഗുരുതരമായ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!