Sunday, May 24, 2026

ഇ​റാ​ൻ യു​ദ്ധം; മ​ണി​ക്കൂ​റു​ക​ളി​ൽ ശു​ഭ​വാ​ർ​ത്ത പ്ര​തീ​ക്ഷി​ക്കാ​മെ​ന്ന് ഇന്ത്യയിൽ നിന്നും യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി

ന്യൂ​ഡ​ൽ​ഹി: യു​എ​സ് – ഇ​റാ​ൻ സ​മാ​ധാ​ന ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ഖ്യാ​പ​നം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്ന് സൂ​ച​ന. ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ സു​പ്ര​ധാ​ന പ്ര​ഖ്യാ​പ​നം പ്ര​തീ​ക്ഷി​ക്കാ​മെ​ന്ന് യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ വ്യ​ക്ത​മാ​ക്കി. ഡ​ൽ​ഹി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം ഈ ​നി​ർ​ണാ​യ​ക വി​വ​രം പ​ങ്കു​വെ​ച്ച​ത്. ദീ​ർ​ഘ​നാ​ളാ​യി തു​ട​രു​ന്ന യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​ള്ള ഔ​ദ്യോ​ഗി​ക ധാ​ര​ണ​യി​ലേ​ക്ക് ഇ​രു​രാ​ജ്യ​ങ്ങ​ളും എ​ത്തി​യ​താ​യാ​ണ് വി​വ​രം. ഇ​റാ​നു​മാ​യു​ള്ള സ​മാ​ധാ​ന ക​രാ​റി​നെ​ക്കു​റി​ച്ച് സൗ​ദി അ​റേ​ബ്യ, യു​എ​ഇ, ഖ​ത്ത​ർ, പാ​ക്കി​സ്ഥാ​ൻ, ഈ​ജി​പ്ത്, തു​ർ​ക്കി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​മാ​യി സം​സാ​രി​ച്ചു​വെ​ന്ന് ട്രം​പ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഇ​റാ​നും ഇ​ക്കാ​ര്യ​ത്തി​ൽ അ​നു​കൂ​ല​മാ​യ സൂ​ച​ന​ക​ൾ ന​ൽ​കി​യി​രു​ന്നു. അ​തേ​സ​മ​യം സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്ന കാ​ര്യം ട്രം​പും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ലെ വെ​ടി​നി​ർ​ത്ത​ൽ 60 ദി​വ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടു​ന്ന​ത് ഉ​ൾ​പ്പെ​ടെ ക​രാ​റി​ൽ ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. അ​തേ​സ​മ​യം ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൻറെ പൂ​ർ​ണ അ​ധി​കാ​രം ത​ങ്ങ​ൾ​ക്കാ​ണെ​ന്ന് ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി. മേഖലയിലെ മറ്റ് സഖ്യകക്ഷികളുമായും ഇസ്രായേലുമായും നടത്തിയ ചർച്ചകൾക്ക് പിന്നാലെ ഇറാനുമായുള്ള സമാധാനക്കരാർ ഏതാണ്ട് പൂർത്തിയായതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മൂന്ന് മാസമായി തുടരുന്ന യുദ്ധം അവസാനി പ്പിക്കാൻ ഈ നീക്കം വഴിത്തിരിവായേക്കും.

യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിന് മറുപടിയായി ഇറാൻ ഭാഗികമായി ഉപരോധിച്ച ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ആശങ്കകൾക്ക് പുതിയ കരാറോടെ പരിഹാരമാകുമെന്ന് മാർക്കോ റൂബിയോ പറഞ്ഞു. ഇറാൻ ഒരിക്കലും ഒരു ആണവായുധം കൈവശം വെക്കുന്നില്ല എന്ന് ഉറപ്പാക്കുകയാണ് തങ്ങളുടെ അന്തിമ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര ജലപാതയിലൂടെയുള്ള വാണിജ്യ കപ്പലുകളെ ഇറാൻ ഭീഷണിപ്പെടുത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും റൂബിയോ ചൂണ്ടിക്കാട്ടി.അതേസമയം, ട്രംപിന്റെ അവകാശവാദങ്ങൾ വെറും ‘പ്രചാരണം’ മാത്രമാണെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് പ്രതികരിച്ചു. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാൻ തന്നെ നിലനിർത്തുമെന്നും, കപ്പലുകളുടെ എണ്ണം യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് തിരികെ കൊണ്ടുവരാൻ മാത്രമേ സമ്മതിച്ചിട്ടുള്ളൂ എന്നും ഇറാൻ വ്യക്തമാക്കി. ഇത് പൂർണ്ണമായ സ്വതന്ത്ര സഞ്ചാര സ്വാതന്ത്ര്യമല്ലെന്നാണ് ഇറാന്റെ നിലപാട്. കൂടാതെ, ആണവ പദ്ധതികളുമായി ബന്ധപ്പെട്ട് യാതൊരുവിധ വിട്ടുവീഴ്ചകൾക്കും ഈ ഘട്ടത്തിൽ തയ്യാറായിട്ടില്ലെന്നും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!