Sunday, May 24, 2026

അമിത വീട്ടുവാടകയ്‌ക്കെതിരെ പ്രതിഷേധം: സ്പെയിനിൽ പതിനായിരങ്ങൾ അണിനിരന്ന് വൻ മാർച്ച്

മാഡ്രിഡ്: സ്പെയിനിൽ വീട്ടുവാടകയും വീടുകളുടെ വിലയും അമിതമായി കൂടുന്നതിനെതിരെ തലസ്ഥാനമായ മാഡ്രിഡിൽ പതിനായിരക്കണക്കിന് ആളുകൾ വൻ പ്രതിഷേധ മാർച്ച് നടത്തി. രാജ്യം സാമ്പത്തികമായി വളരുമ്പോഴും മാഡ്രിഡ്, ബാർസിലോന തുടങ്ങിയ പ്രധാന നഗരങ്ങളിൽ സാധാരണക്കാർക്ക് വീട് വാങ്ങാനോ വാടകയ്‌ക്കെടുക്കാനോ പറ്റാത്ത അവസ്ഥയാണ്. വിനോദസഞ്ചാരികളുടെ വരവ് കൂടിയതും ജനസംഖ്യ വർദ്ധിച്ചതുമാണ് വാടക ഇത്രയും കൂടാൻ കാരണം. അടുത്ത വർഷങ്ങളിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ സർക്കാരിന് ഈ പ്രശ്നം വലിയൊരു തലവേദനയായി മാറിയിരിക്കുകയാണ്.

ടൂറിസ്റ്റുകൾക്ക് വേണ്ടി നഗരങ്ങളിലെ വീടുകൾ വാടകയ്ക്ക് നൽകുന്നതിന് കർശന നിയന്ത്രണം വേണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. കഴിഞ്ഞ വർഷം മാത്രം പത്തുകോടിയോളം വിനോദസഞ്ചാരികളാണ് സ്പെയിൻ സന്ദർശിച്ചത്. കുറഞ്ഞ ശമ്പളവും അമിത വാടകയും കാരണം യുവാക്കൾക്ക് സ്വന്തമായി ഒരു വീട് കണ്ടെത്താൻ കഴിയുന്നില്ലെന്ന് മാർച്ചിൽ പങ്കെടുത്തവർ പറഞ്ഞു. ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം മാത്രം സ്പെയിനിലെ ഭവന ചെലവുകളിൽ 13 ശതമാനത്തോളം വർദ്ധനവാണ് ഉണ്ടായത്.

പ്രശ്നം പരിഹരിക്കാൻ കൂടുതൽ സർക്കാർ വീടുകൾ നിർമ്മിക്കുന്നതിനായി 7 ബില്യൺ യൂറോയുടെ വലിയൊരു പദ്ധതി കഴിഞ്ഞ മാസം സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വാടക താൽക്കാലികമായി കൂട്ടുന്നത് തടയാനുള്ള നിയമം പാർലമെന്റിൽ പരാജയപ്പെട്ടത് ജനങ്ങൾക്കിടയിൽ അമർഷം കൂട്ടി. സർക്കാർ സഹായങ്ങൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും പ്രായോഗികമായി ഭൂവുടമകൾ തങ്ങളെ ഒഴുപ്പിക്കുകയാണെന്ന് വാടകക്കാർ ആരോപിക്കുന്നു. സ്പെയിനിൽ നിലവിൽ ആവശ്യത്തിനനുസരിച്ച് ഏകദേശം 7 ലക്ഷം വീടുകളുടെ കുറവുണ്ടെന്നാണ് അവിടുത്തെ സെൻട്രൽ ബാങ്ക് കണക്കാക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!