Tuesday, June 9, 2026

നഴ്സിങ് ജോലി ലൈംഗികവത്കരിക്കപ്പെട്ടെന്ന പരാമര്‍ശം: കങ്കണ റണൗട്ടിനെതിരെ ലോക്സഭാ സ്പീക്കര്‍ക്ക് പരാതി

ന്യൂഡല്‍ഹി: നഴ്സുമാരുടെ വേഷത്തെയും ജോലിയെയും കുറിച്ച് ബിജെപി എംപിയും നടിയുമായ കങ്കണ റണൗട്ട് നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് പരാതി. യൂത്ത് കോണ്‍ഗ്രസ് നേതാവും ഒരു നഴ്സിന്റെ മകനുമായ വിനീത് തോമസാണ് കടുത്ത നടപടി ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്തയച്ചത്. ഒരു ജനപ്രതിനിധി എന്ന പദവിയിലിരുന്ന് നടി നടത്തിയ പരാമര്‍ശം അതീവ ഗുരുതരമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

തന്റെ പുതിയ ചിത്രമായ ‘ഭാരത് ഭാഗ്യ വിധാത’യുടെ പ്രമോഷന്‍ പരിപാടികള്‍ക്കിടെയായിരുന്നു കങ്കണയുടെ വിവാദ പരാമര്‍ശം. ഇന്ത്യയിലെ നഴ്സിംഗ് ജോലി സമൂഹത്തില്‍ വല്ലാതെ ലൈംഗികവത്കരിക്കപ്പെട്ടിട്ടുണ്ടെന്നും, നിലവിലെ വിദേശ രീതിയിലുള്ള നഴ്സുമാരുടെ വേഷം മാറ്റേണ്ടതുണ്ടെന്നുമാണ് നടി പറഞ്ഞത്. ബ്രിട്ടീഷ് സ്വാധീനമുള്ള വേഷത്തിന് പകരം നഴ്സുമാരുടെ താല്പര്യപ്രകാരം വസ്ത്രധാരണം ‘ഇന്ത്യന്‍വത്കരിക്കണം’ എന്നും കങ്കണ ആവശ്യപ്പെട്ടിരുന്നു.

പരാമര്‍ശം വലിയ വിവാദമാവുകയും നഴ്സുമാരുടെ സംഘടനകള്‍ അടക്കം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിട്ടും തന്റെ വാക്കുകള്‍ പിന്‍വലിക്കാന്‍ നടി തയ്യാറായില്ല. ഛത്തീസ്ഗഡില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍, ഈ വിഷയത്തില്‍ അഭിപ്രായം പറയേണ്ടത് നഴ്സുമാരാണെന്ന നിലപാടാണ് താരം സ്വീകരിച്ചത്. അതിനിടെ, നഴ്സുമാരുടെ വേഷം ഇന്ത്യന്‍ രീതിയിലേക്ക് മാറ്റണമെന്ന ആവശ്യത്തെ പിന്തുണച്ച് ടി.ആര്‍. ശ്രീനിവാസ് ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ കങ്കണയ്ക്ക് അനുകൂലമായി രംഗത്തെത്തിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!