Tuesday, June 9, 2026

ഹൈവേ 416-ൽ അപകടം; വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയ ഡ്രൈവർക്കെതിരെ കേസ്; അന്വേഷണം തുടരുന്നു

ഓട്ടവ: വാഹനമോടിക്കുന്നതിനിടെ ഉറങ്ങിപ്പോയതിനെ തുടർന്ന് ഉണ്ടായ അപകടത്തിൽ ഡ്രൈവർക്കെതിരെ കേസ് എടുത്ത് ഓട്ടവ പൊലീസ്. അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ് നടപടി. ഞായറാഴ്ച വൈകിട്ട് 6.30 ഓടെ ഹൈവേ 416-ലാണ് അപകടം സംഭവിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട എസ്‌യുവി പെട്ടെന്ന് എതിർദിശയിലെ പാതയിലേക്ക് കടന്ന് മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ രണ്ട് വാഹനങ്ങളിലെയും ഡ്രൈവർമാർക്ക് നിസാര പരുക്കുകളുണ്ടെന്ന് പ്രൊവിൻഷ്യൽ പൊലീസ് അറിയിച്ചു.
കുറ്റം തെളിഞ്ഞാൽ ഡ്രൈവർക്കു 490 ഡോളർ പിഴയും ആറു ഡീമെറിറ്റ് പോയിന്റുകളും ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
വാഹനം ഓടിക്കുമ്പോൾ കൂടുതൽ ശ്രദ്ധ പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!