ഓട്ടവ: എഐ (AI) പ്രൊഫഷണലുകൾക്കായി കാനഡ സർക്കാർ പുതിയ വീസ സംവിധാനം പ്രഖ്യാപിച്ചു. സാധാരണയായി മാസങ്ങൾ എടുക്കുന്ന വർക്ക് പെർമിറ്റ് പ്രോസസിംഗ് ഇനി ഏകദേശം 20 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനാകും.
‘AI for All’ എന്ന ദേശീയ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ‘എഐ വർക്കർ സ്ട്രീം’ വഴിയാണ് ഈ സൗകര്യം ലഭ്യമാകുന്നത്. ഇതിലൂടെ വിദേശ എഐ വിദഗ്ധരെ വേഗത്തിൽ കാനഡയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

പദ്ധതിപ്രകാരം, ആദ്യ 10 ദിവസത്തിനുള്ളിൽ കമ്പനികൾക്ക് ഗ്ലോബൽ ടാലന്റ് സ്ട്രീം വഴി LMIA അംഗീകാരം ലഭിക്കും. തുടർന്ന് അടുത്ത 10 ദിവസത്തിനുള്ളിൽ വർക്ക് പെർമിറ്റ് നൽകും.അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രണ്ടര ലക്ഷം പുതിയ എഐ ജോലികൾ സൃഷ്ടിക്കാനാണ് കാനഡ സർക്കാരിന്റെ ലക്ഷ്യം. ഈ പദ്ധതിയിലൂടെ വരുന്നവർക്ക് സ്ഥിരതാമസ (PR) നടപടികളും വേഗത്തിലാക്കുമെന്ന് സർക്കാർ അറിയിച്ചു.
യോഗ്യതാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും.
