ടൊറൻ്റോ : ഒമിക്രോൺ വേരിയന്റിനെതിരെ പരിരക്ഷ ഉറപ്പാക്കുന്ന COVID-19 വാക്സിന്റെ ആദ്യ ഡെലിവറി അടുത്ത ആഴ്ച ലഭിക്കുമെന്ന് ഒന്റാരിയോ ആരോഗ്യ മന്ത്രി സിൽവിയ ജോൺസ്.
ഫെഡറൽ ഗവൺമെന്റിൽ നിന്ന് ഡോസുകൾ ലഭിച്ചു കഴിഞ്ഞാൽ അത് നൽകുന്നതിന് തയ്യാറാണെന്ന് ഉറപ്പാക്കാൻ ഒന്റാറിയോ സർക്കാർ പൊതുജനാരോഗ്യ യൂണിറ്റുകളുമായി പ്രവർത്തിക്കുന്നുണ്ടെന്ന് സിൽവിയ ജോൺസ് പറഞ്ഞു. പ്രാരംഭ കയറ്റുമതി പരിമിതമായിരിക്കുമെന്നും, ദീർഘകാല പരിചരണ താമസക്കാർക്കും ജീവനക്കാർക്കും ഉൾപ്പെടെയുള്ള ഏറ്റവും ദുർബലരായവർക്ക് ആദ്യം വാക്സിൻ ലഭിക്കുമെന്നും ജോൺസ് അറിയിച്ചു.
കൊറോണ വൈറസിന്റെ ഒറിജിനൽ സ്ട്രെയിനും ഒറിജിനൽ ഒമിക്രോൺ വേരിയന്റിനുമെതിരെ മോഡേണയുടെ ഒമിക്രോൺ-ടാർഗെറ്റിംഗ് ബൈവാലന്റ് COVID-19 വാക്സിന് ഹെൽത്ത് കാനഡ ഇന്ന് അംഗീകാരം നൽകി.
18 വയസും അതിൽ കൂടുതലുമുള്ള എല്ലാ കനേഡിയൻമാർക്കും ഈ ശരത്കാലത്തും ശൈത്യകാലത്തും ഒരു ഡോസ് ലഭിക്കാൻ ബൈവാലന്റ് വാക്സിൻ ഷോട്ടുകളുടെ ആവിശ്യമായ വിതരണം ഉണ്ടാകുമെന്ന് ഹെൽത്ത് കാനഡ പറഞ്ഞു.
