Sunday, May 24, 2026

ലോകത്തെ കുഞ്ഞുമനുഷ്യനായി അഫ്ഷിന്‍ ഇസ്‌മെയില്‍ ഘദേര്‍സദേ

Afshin Ismail Ghaderzadeh as the world's baby man

ലോകത്തെ ഏറ്റവും ഉയരംകുറഞ്ഞ മനുഷ്യനായി അഫ്ഷിന്‍ ഇസ്‌മെയില്‍ ഘദേര്‍സദേ തിരഞ്ഞെടുക്കപ്പെട്ടു. ഇറാന്‍ വംശജനാണ് ഇദ്ദേഹം. 20-കാരനായ അഫ്ഷിന്റെ ഉയരം 65.24 സെന്റീമീറ്ററും ഭാരം ആറുകിലോഗ്രാമുമാണ്. ദുബായില്‍ ഗിന്നസ് ലോക റെക്കോഡ് ചീഫ് എഡിറ്റര്‍ ക്രെയ്ഗ് ഗ്ലെന്‍ഡയാണ് ലോകത്തെ കുഞ്ഞുമനുഷ്യനെന്ന ഗിന്നസ് വേള്‍ഡ് റെക്കോഡ് അഫ്ഷിന് പ്രഖ്യാപിച്ചത്.

കൊളംബിയയുടെ എഡ്വേര്‍ഡ് നിനോ ഹെര്‍ണാണ്ടസിനെ മറികടന്നാണ് അഫ്ഷിന്‍ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. 72.1 സെന്റീമീറ്റര്‍ ഉയരമായിരുന്നു എഡ്വേര്‍ഡിന്. ഇറാനിലെ പടിഞ്ഞാറന്‍ അസര്‍ബൈജാന്‍ പ്രവിശ്യയിലെ ബിജാന്‍ കൗണ്ടി എന്ന ഗ്രാമത്തിലാണ് അഫ്ഷിന്‍ ഇസ്‌മെയില്‍ ജനിച്ചത്.

കൂടെ എപ്പോഴും ഒരാളുടെ സഹായം ആവശ്യമാണ് അഫ്ഷിന്. അതുകൊണ്ട് തന്നെ സ്‌കൂളില്‍പോകാന്‍ അഫ്ഷിന് സാധിച്ചില്ല എന്നും പിതാവ് ഇസ്മായില്‍ പറഞ്ഞു. കടുത്ത ഫുട്ബോള്‍ ആരാധകനായ ഈ കുഞ്ഞുമനുഷ്യന്‍. മെസ്സിയാണ് അദ്ദേഹത്തിന്റെ ഇഷ്ടതാരം. മെസ്സി കഴിഞ്ഞാല്‍ പിന്നെ ഇഷ്ടം റൊണാള്‍ഡോയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!