സുപ്രധാന മെഡിക്കൽ ഉപകരണങ്ങൾ കയറ്റി മൂന്ന് ആംബുലൻസുകൾ ഉക്രെയ്നിലേക്ക് തിരിക്കുന്നു. മൂന്ന് കനേഡിയൻമാരും യുകെയിൽ നിന്നുള്ള ഒരാളും ചേർന്നാണ് യുദ്ധത്തിൽ തകർന്ന ഉക്രെയ്നിലേക്കുള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.
മൂന്ന് കനേഡിയൻമാരും വിമുക്ത ഭടന്മാരാണ് അതേസമയം യുകെയിൽ നിന്നുള്ള ആൾ ഒന്റാറിയോയിലെ മുൻ മെഡിക്കും നിലവിലെ പാരാമെഡിക്കും ആണ്.
“എനിക്ക് ഏഴും അഞ്ചും വയസ്സുള്ള രണ്ട് ആൺകുട്ടികളുണ്ട്, അവർക്കാണ് എന്റെ മുൻഗണന, എങ്കിലും അവരിപ്പോൾ ഉക്രൈനിൽ ആയിരുന്നെങ്കിലോ എന്നോർത്ത് പോകുമ്പോൾ എനിക്ക് ഈ ദൗത്യം ഏറ്റെടുക്കാതിരിക്കാൻ സാധിക്കല്ല ” അതിൽ ഒരാളായ ക്രിസ് കെറ്റ്‌ലർ പറഞ്ഞു.
ആദ്യം പോളണ്ടിലേക്കും തുടർന്ന് അതിർത്തി കടന്ന് യുക്രെയ്നിലേക്കും കൊണ്ടുപോകുന്നതിന് മുമ്പ് കഴിയുന്നത്ര മെഡിക്കൽ സാമഗ്രികൾ കയറ്റുമെന്ന് അവർ പ്രതീക്ഷിക്കുന്നു.
തുടർന്ന് ആംബുലൻസുകളും ഉപകരണങ്ങളും ഉക്രേനിയൻ സിവിലിയൻ ഉദ്യോഗസ്ഥർക്ക് നൽകും.
“ഞങ്ങളുടെ ലക്ഷ്യം സാധാരണക്കാരെ സഹായിക്കുക എന്നതാണ്, റഷ്യക്കാരോട് യുദ്ധം ചെയ്യുകയല്ല,” ക്രിസ് കെറ്റ്‌ലർ പറഞ്ഞു.