പ്രവിശ്യയിലെ ആംബുലൻസും പാരാമെഡിക്കൽ സംവിധാനങ്ങളും എങ്ങനെ മെച്ചപ്പെടുത്താൻ കഴിയും എന്നതിനെക്കുറിച്ചുള്ള പുതിയ വിശദാംശങ്ങൾ ആൽബർട്ട ഹെൽത്ത് പുറത്തുവിട്ടു.
കഴിഞ്ഞ വർഷം 911 ലേക്കുള്ള കോളുകളിൽ 30 ശതമാനം വർധനയുണ്ടായി. ആംബുലൻസുകൾ കോളുകളോട് പ്രതികരിക്കാൻ കൂടുതൽ സമയമെടുക്കുന്നതും എത്തിപ്പെടാതെ വരുന്നതുമായ നിരവധി റിപ്പോർട്ടുകൾ വന്നതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പുതിയ തീരുമാനങ്ങൾ വരുന്നത്.
അടുത്ത സാമ്പത്തിക വർഷത്തിൽ ഈ മേഖലയിൽ ചെലവഴിക്കേണ്ട 64 മില്യൺ ഡോളറിന്റെ പകുതിയും പുതിയ ആംബുലൻസ് ജീവനക്കാരെ ചേർക്കുന്നതിനും എയർ ആംബുലൻസുകൾക്ക് ധനസഹായം നൽകുന്നതിനുമായി ചെലവഴിക്കുമെന്ന് ആൽബർട്ട ഹെൽത്ത് പറയുന്നു.
അതിൽ എഡ്മണ്ടണിലേക്കും കാൽഗറിയിലേക്കും അഞ്ച് പുതിയ 24/7 ആംബുലൻസുകളും ലെത്ത്ബ്രിഡ്ജിലേക്കും റെഡ് ഡീറിലേക്കും 12 മണിക്കൂർ അധിക ജോലിക്കാരും ഉൾപ്പെടുന്നു.
ഈ അധിക ഫണ്ടിംഗ് ഞങ്ങൾക്ക് കൂടുതൽ ഗ്രൗണ്ട് ആംബുലൻസുകളും ജോലിക്കാരും ലഭിക്കാൻ സഹായിക്കും , ഇത് ആൽബർട്ട രോഗികളെ മികച്ച രീതിയിൽ സേവിക്കാൻ ഞങ്ങളെ സഹായിക്കും,” ആൽബർട്ടയുടെ ചീഫ് പാരാമെഡിക് ഡാരൻ സാൻഡ്‌ബെക്ക് പ്രസ്താവനയിൽ പറഞ്ഞു.