കര, കാട്, കായല്‍ എന്നിവയ്ക്ക് പുറമെ കേരളത്തിന്റെ ടൂറിസം പദ്ധതികള്‍ സമുദ്രത്തിലേക്കും വ്യാപിപ്പിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.കോവളം മുതല്‍ ഗോവ വരെ ക്രൂയിസ് ടൂറിസം പദ്ധതി നടപ്പാക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. കോവളം, കൊല്ലം കൊച്ചി ബേപ്പൂര്‍ മംഗലാപുരം, ഗോവ എന്നിവയെ ബന്ധപ്പെടുത്തിയാണ് സമുദ്ര ടൂറിസം പദ്ധതി നടപ്പാക്കുകയെന്ന് ധന മന്ത്രി അറിയിച്ചു. 5 കോടി രൂപയാണ് ഇതിനായി ഈ വര്‍ഷം നീക്കിവച്ചിരിക്കുന്നത്.
ബീച്ച് ടൂറിസത്തിന് അപ്പുറത്ത് കേരളം സമുദ്ര ടൂറിസം മേഖലയിലേക്ക് കടുക്കുകയാണെന്നും ധനമന്ത്രി വ്യക്തമാക്കി. ഇതിന് പുറമെ കൊച്ചി ജല മെട്രോ പദ്ധതിക്കായി 150 കോടി രുപയും, ശബരിമല വിമാനത്താവളത്തിന്റെ ഡിപിആറിനായി രണ്ട് കോടി രൂപയും നീക്കിവച്ചു.