മാർസെ : ശനിയാഴ്ച തെക്കൻ നഗരമായ മാർസെയിൽ ഒരു ഫ്രഞ്ചുകാരൻ കത്തിയുമായി ആക്രമിച്ചതിനെ തുടർന്ന് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
മുന്നറിയിപ്പുകൾ ആവർത്തിച്ച് അവഗണിച്ചതിനെ തുടർന്ന് അക്രമിയെ പോലീസ് കൊലപ്പെടുത്തിയാതായി അധികൃതർ പറഞ്ഞു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. അക്രമിയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും സ്ഥലത്തുണ്ടായിരുന്ന സിറ്റി അധികൃതർ പറഞ്ഞു.
തീവ്രവാദത്തെക്കുറിച്ച് അന്വേഷണം തുടങ്ങണമോ എന്ന് തീരുമാനിക്കുന്നതിന് മുമ്പ് എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ചുവരികയാണെന്ന് ദേശീയ തീവ്രവാദ വിരുദ്ധ പ്രോസിക്യൂട്ടർ ഓഫീസ് അറിയിച്ചു. സമീപ വർഷങ്ങളിൽ നിരവധി മാരകമായ തീവ്രവാദ ആക്രമണങ്ങൾക്ക് ഫ്രാൻസ് വിധേയമായിട്ടുണ്ട്.
ഉക്രെയ്നിലെ യുദ്ധത്തിന്റെ ഇരകൾക്കായി സഹായം ശേഖരിക്കുന്ന സ്ഥലത്തു നിന്നും അടുത്ത് മെഡിറ്ററേനിയനിലെ പഴയ തുറമുഖമായ മാർസെയിലിലാണ് ആക്രമണം നടന്നത്. എന്നാൽ ശേഖരണ സ്ഥലവും ആക്രമണവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടെന്ന് സൂചനയില്ലെന്ന് അധികൃതർ പറഞ്ഞു.