കഠ്മണ്ഡു : യുക്രെയ്‌നില്‍ കുടുങ്ങിക്കിടന്ന നേപ്പാള്‍ വംശജരെ രക്ഷിച്ച് തിരികെ കൊണ്ടുവന്ന ഇന്ത്യയ്‌ക്ക് നന്ദിയറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദൂബെ.നാല് നേപ്പാള്‍ വംശജരെയാണ് ഇന്ത്യ രക്ഷാദൗത്യത്തിലൂടെ തിരികെ എത്തിച്ചത്. ഇതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനും നന്ദി അറിയിക്കുന്നതായി ഷേര്‍ ബഹാദൂര്‍ വ്യക്തമാക്കി.
ഓപ്പറേഷന്‍ ഗംഗയിലൂടെ യുക്രെയ്‌നില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍, പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍ ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയും രാജ്യത്തെത്തിച്ചിരുന്നു. സ്വന്തം രാജ്യക്കാരെ എത്തിച്ചതിനൊപ്പമാണ് അയല്‍ രാജ്യങ്ങള്‍ക്കും ഇന്ത്യ സഹായമായത്. ഇതിന് പിന്നാലെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, നരേന്ദ്ര മോദിക്ക് നന്ദിയറിയിക്കുകയും ചെയ്തിരുന്നു.