Saturday, November 15, 2025

യുക്രെയ്ൻ യുദ്ധം: ടെക്സസിൽ മാർച്ച് 13 പ്രാർത്ഥനാദിനമായി ആചരിക്കണമെന്ന് ഗവർണർ

പി.പി. ചെറിയാന്‍

ഓസ്റ്റിന്‍: റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രെയ്ന്‍ ജനത കടന്നുപോകുന്ന വേദനാജനകമായ സാഹചര്യങ്ങളില്‍ അവര്‍ക്ക് ആശ്വാസം ലഭിക്കുന്നതിനും, യുദ്ധം എത്രയും വേഗം അവസാനിച്ച് സമാധാനം പുനഃസ്ഥാപിക്കുന്നതിനും ടെക്സസിലെ ജനങ്ങള്‍ പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും, അതിനായി മാര്‍ച്ച് 13 ഞായര്‍ വേര്‍തിരിക്കണമെന്നും ആവശ്യപ്പെട്ട് ടെക്സസ് ഗവര്‍ണര്‍ ഗ്രെഗ് ഏബട്ട് പ്രത്യേകം വിജ്ഞാപനം ഇറക്കി.

യുക്രെയ്ന്‍ ജനതക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ടെക്സസ് ഗവര്‍ണേഴ്സ് മ്യൂസിയം ശനിയാഴ്ചയും, ഞായറാഴ്ചയും നീല, മഞ്ഞ ബള്‍ബുകള്‍ കത്തിച്ചു പ്രകാശപൂരിതമാക്കണമെന്നും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗവര്‍ണ്ണറുടെ മന്ദിരത്തില്‍ യുക്രെയ്ന്‍ പതാക ഉയര്‍ത്തുന്നതിനും (ശനിയും,ഞായറും) ഉത്തരവിറക്കി.

ആശ്വാസത്തിന്റെ ശക്തികേന്ദ്രം പ്രാര്‍ത്ഥന മാത്രമാണ്. എല്ലാ ബുദ്ധിയേയും കവിയുന്ന സമാധാനം പ്രാര്‍ത്ഥനയിലൂടെ ലഭ്യമാകും. എല്ലാ രാജ്യങ്ങളിലും ജനാധിപത്യം പുലരുന്നതിന്, ദൈവീക കൃപ അനിവാര്യമാണ്. അതിനാവശ്യമായ വിവേകം ഭരണകര്‍ത്താക്കള്‍ക്ക് ലഭിക്കുന്നതിന് ജാതിമത വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പ്രാര്‍ഥനയ്ക്കായി മാര്‍ച്ച് 13 ഞായര്‍ മാറ്റിവയ്ക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.റഷ്യയുമായി സിസ്റ്റര്‍-സിറ്റി ബന്ധങ്ങള്‍ അവസാനിപ്പിക്കുവാന്‍ ഡാളസ് സിറ്റി കൗണ്‍സില്‍ ഐകകണ്ഠ്യേന പ്രമേയം പാസാക്കിയതിന്റെ തൊട്ടടുത്ത ദിവസം (മാര്‍ച്ച് 9) നടന്ന ഗവര്‍ണര്‍ മാര്‍ച്ച് 13 ആണ് പ്രാര്‍ഥനാദിനമായി ആചരിക്കണമെന്നാവശ്യപ്പെട്ട് വിജ്ഞാപനമിറക്കിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!