കീവ്- കീവിന്റെ വടക്കുപടിഞ്ഞാറന്‍ പ്രാന്തപ്രദേശമായ ഇര്‍പിനില്‍ ഞായറാഴ്ച ഒരു യു.എസ് പത്രപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിക്കുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉക്രൈന്‍ ടെറിട്ടോറിയല്‍ ഡിഫന്‍സില്‍ സന്നദ്ധസേവനം നടത്തുന്ന സര്‍ജന്‍ ഡാനിലോ ഷാപോവലോവ് ആണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തില്‍ അമേരിക്കക്കാരില്‍ ഒരാള്‍ തല്‍ക്ഷണം മരിച്ചതായി അദ്ദേഹം പറഞ്ഞു. ഇര്‍പിനിലെ എ.എഫ്.പി റിപ്പോര്‍ട്ടര്‍മാര്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹം കണ്ടതായും റിപ്പോര്‍ട്ട് ചെയ്യുന്നു.