കീവ് : പ്രസവ ആശുപത്രിക്ക് നേരെ റഷ്യയുടെ ബോംബ് ആക്രമണത്തെ തുടർന്ന് ഗർഭിണിയും കുഞ്ഞും മരിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. 19 ദിവസമായി തുടരുന്ന റഷ്യയുടെ ഉക്രെയ്‌നിനെതിരായ ആക്രമണത്തിലെ ഏറ്റവും ക്രൂരമായ നിമിഷങ്ങളിൽ ഒന്നായി ഇത്.
ആശുപത്രി ആക്രമണത്തിനെ തുടർന്ന് പരിക്കേറ്റ ഗർഭിണിയായ യുവതിയെ മറ്റൊരു ആശുപത്രിയിൽ എത്തിച്ചു. അവളുടെ ജീവൻ നിലനിർത്താൻ ഡോക്ടർമാർ കഠിനമായി പരിശ്രമിച്ചെങ്കിലും മരണത്തിനു കീഴടങ്ങി. യുവതിയുടെ ഇടുപ്പ് ചതഞ്ഞതും ഇടുപ്പ് വേർപെട്ടതുമായ നിലയിലുമാണ് ഉണ്ടായിരുന്നതെന്ന് ശസ്ത്രക്രിയാ വിദഗ്ധൻ തിമൂർ മാരിൻ പറഞ്ഞു. . ഡോക്ടർമാർ സിസേറിയൻ വഴി കുഞ്ഞിനെ പുറത്തെടുത്തെങ്കിലും “ജീവന്റെ ലക്ഷണങ്ങളൊന്നും കാണിച്ചില്ല,” എന്നും സർജൻ പറഞ്ഞു.