കിംഗ്സ്റ്റൺ പോലീസും ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസും സംയുക്തമായി കുട്ടികളെ ചൂഷണം ചെയ്യുന്നവർക്കെതിരെ നടത്തിയ അന്വേഷണത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തു.
പ്രോജക്ട് ക്ലോവെല്ലി എന്ന് പേരിട്ടിരിക്കുന്ന അന്വേഷണത്തിൽ സോഷ്യൽ മീഡിയയിൽ കുട്ടികളെ വശീകരിക്കുന്നവരെ തിരിച്ചറിയാൻ ശ്രമിച്ചതായി പോലീസ് പറയുന്നു. 2021 സെപ്തംബർ 20 മുതൽ 23 വരെ നാല് ദിവസങ്ങളിലായി നടന്ന അനേഷണത്തിന്റെ ഭാഗമായി നിരവധി അറസ്റ്റുകൾ നടന്നു. അവസാന അറസ്റ്റ് ഫെബ്രുവരി ഒന്നിനാണ് നടന്നത്.
കിംഗ്‌സ്റ്റണിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാൻ ആഗ്രഹിക്കുന്നവരെ തിരിച്ചറിയാനും കണ്ടെത്താനും അറസ്റ്റ് ചെയ്യാനുമായി രഹസ്യ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു കുട്ടികളെ ലക്ഷ്യമിട്ടുള്ള ഓൺലൈൻ ചാറ്റ്റൂമുകളിലും സോഷ്യൽ മീഡിയ ആപ്പുകളിലും ചേർന്ന അന്വേഷകർ അതി വിദഗ്ദ്ധമായാണ് ഇവരെ കുടുക്കിയത്. ലൈംഗിക ആവശ്യത്തിനായി ഒരു കുട്ടിയെ കാണാൻ എത്തിയ 2 പേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇവരിൽ ഒരാൾ ഒരു ഹോട്ടൽ മുറി വാടകയ്‌ക്കെടുത്തിരുന്നു, അതിൽ ഒരു കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു. വെറോണയിൽ നിന്നുള്ള ആൻഡ്രൂ ഡേവിഡ് ലീ വാൻ (31) ടൊറന്റോയിൽ നിന്നുള്ള സലാ ഹസ്സൻപൂർ(40), പെർത്തിലെ 35 കാരനായ സ്കോട്ട് ഡേവിസ് എന്നിവരാണ് അറസ്റ്റിലായത്