ടൊറന്റോ : ബുധനാഴ്ച വൈകുന്നേരം തോൺക്ലിഫ് പാർക്കിൽ വാഹനമിടിച്ച് കാൽനടയാത്രക്കാരിയായ സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു.
രാത്രി 8-ന് ടോൺക്ലിഫ് പാർക്ക് ഡ്രൈവിന്റെയും മൈൽപോസ്റ്റ് പ്ലേസിന്റെയും സമീപം ഓവർലിയ ബൊളിവാർഡിലാണ് അപകടം. അപകടത്തെക്കുറിച്ചു ടൊറന്റോ പോലീസ് അന്വേഷണം ആരംഭിച്ചു.
70- വയസ്സോളം പ്രായം തോന്നിക്കുന്ന കാൽനടയാത്രക്കാരി, ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാഹനത്തിന്റെ ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും ദൃക്‌സാക്ഷികളുടെ സഹായത്തോടെ ഉദ്യോഗസ്ഥർക്ക് ഡ്രൈവറെ കണ്ടെത്താനും ബന്ധപ്പെടാനും കഴിഞ്ഞതായി ഡ്യൂട്ടി ഇൻസ്‌പെക്‌ടർ റോജർ കാരാസിയോലോ പറഞ്ഞു. ഡ്രൈവർ സംഭവസ്ഥലത്തേക്ക് തിരിച്ചു എത്തിയെന്നും അന്വേഷണവുമായി സഹകരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
മൂടൽമഞ്ഞ് അപകടത്തിന് കാരണമായോ എന്നത് അന്വേഷിക്കുമെന്ന് കാരാസിയോലോ പറഞ്ഞു. “ഇതൊരു ഇരുണ്ട രാത്രിയാണ്. ഇത് ഒരു തണുത്ത രാത്രിയാണ്. ഇത് നനഞ്ഞതും വളരെ മൂടൽമഞ്ഞുള്ളതുമാണ്, പ്രദേശത്ത് വിസിബിലിറ്റി ശക്തമല്ല,” അദ്ദേഹം പറഞ്ഞു.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നവർ തങ്ങളെയോ ക്രൈം സ്‌റ്റോപ്പേഴ്‌സിനെയോ ബന്ധപ്പെടണമെന്നു പോലീസ് ആവശ്യപ്പെട്ടു.