ടൊറന്റോ : കാല്‍പന്തുരുളുന്ന ഏത് കോണിലും മലയാളിയുടെ സാന്നിധ്യമുണ്ടാകും. അപ്പോള്‍ സ്വന്തം ടീമെന്ന് അഭിമാനത്തോടെ പറയുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ കളി അങ്ങനെ മിസ് ആക്കാന്‍ പറ്റുമൊ കേരളക്കരയിലേ ഫുട്ബോള്‍ പ്രേമികള്‍ക്ക്. ഗോവയിലെത്താന്‍ സാധിക്കാതെ പോയവര്‍ക്കും ടിക്കറ്റ് കിട്ടാത്തവരും വിഷമിക്കേണ്ടതില്ല. തിരുവനന്തപുരം മുതല്‍ കാനഡ വരെ നീളുന്ന ഫാന്‍ പാര്‍ക്കുകളില്‍ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.
കാനഡയിലും ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കായി ഒത്തൊരുമിച്ചു ഫൈനൽ മത്സരം കാണാൻ ഫാൻ പാർക്ക് സൗകര്യം ഒരുക്കിയിരിക്കുന്നു. ടൊറന്റോ മലയാളി സമാജം (T M S), മഞ്ഞപ്പട കാനഡയുടെയും യു.എസ്.എ വിഭാഗത്തിന്റെയും സഹകരണത്തോടെയാണ് മത്സരത്തിന്റെ ആവേശം ആരാധകർക്ക് പകർന്നു നൽകാനായി തത്സമയ സംപ്രേക്ഷണം നടത്തുന്നത്.
ടിഎംഎസ് ഈസ്റ്റ് സെന്റർ, 430 പാസ്‌മോർ അവന്യൂ, യുണൈറ്റഡ് #15, സ്കാർബറോ, ഓൺ, M1V5A9, ലാണ് മത്സരം ടെലികാസ്റ്റ് ചെയ്യുന്നത്. മാർച്ച് 20 ഞായറാഴ്ച് 9.30-നു ടെലികാസ്റ്റ് ആരംഭിക്കും. പ്രവേശനം സൗജന്യമായിരിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബേസിൽ : +1 647 804 6227 എന്ന നമ്പറിൽ ബന്ധപ്പെടണം.