40 വർഷത്തിനിടയിലെ ഏറ്റവും മോശമായ വരൾച്ചയിൽ മൊറോക്കോ പ്രതിസന്ധിയിൽ. കാലാവസ്ഥാ വ്യതിയാനവും മോശം റിസോഴ്സ് മാനേജ്മെന്റും ചേർന്ന് കടുത്ത കുടിവെള്ള ക്ഷാമത്തിന് കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
1980-കളുടെ തുടക്കം മുതൽ ഇതുപോലൊരു സാഹചര്യം രാജ്യം കണ്ടിട്ടില്ലെന്ന് ജലനയ വിദഗ്ധൻ അബ്ദുറഹീം ഹെൻഡൂഫ് പറഞ്ഞു.
വടക്കേ ആഫ്രിക്കൻ രാജ്യത്ത് ആവർത്തിച്ചുള്ള വരൾച്ചയുടെ ആഘാതം നേരിട്ടിരുന്നത് സാധാരണയായി കർഷകരായിരുന്നുവെങ്കിൽ, ഇന്ന് നഗരങ്ങളിലേക്കുള്ള ജലവിതരണവും ഭീഷണിയിലാണ്, മാർച്ച് പകുതിയോടെ ജലമന്ത്രി നിസാർ ബറാക്ക പാർലമെന്റിൽ പറഞ്ഞു.
സെപ്തംബർ മുതൽ മൊറോക്കോയിൽ ചെറിയ മഴ മാത്രമേ ലഭിച്ചിട്ടുള്ളൂ. ശരാശരി ഒരു വർഷത്തിൽ ലഭിക്കുന്നതിന്റെ 11 ശതമാനം മാത്രം ജലമാണ് ജലസംഭരണികൾക്ക് ലഭിച്ചതെന്ന് അധികൃതർ പറയുന്നു.
“ഇത് ആശങ്കാജനകമായ ഒരു അടയാളമാണ്,” ജല മന്ത്രാലയത്തിന്റെ ഗവേഷണ-ആസൂത്രണ മേധാവി അബ്ദുൽ അസീസ് സെറൂവാലി പറഞ്ഞു. അപകടസാധ്യതകൾ ലഘൂകരിക്കുന്നതിന് ചില മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സെറൂവാലി കൂട്ടിച്ചേർത്തു.
രണ്ട് പ്രധാന നഗരങ്ങൾ, ടൂറിസ്റ്റ് കേന്ദ്രമായ മാരാകേഷും കിഴക്ക് ഔജ്ദയും, ഡിസംബറിൽ മതിയായ സപ്ലൈസ് ഉറപ്പാക്കാൻ ഭൂഗർഭ ജലസംഭരണിയെ ആശ്രയിക്കാൻ തുടങ്ങി.
മൊറോക്കൻ ഗ്രാമപ്രദേശങ്ങളിലെ ഏറ്റവും ഉയർന്ന തൊഴിൽദാതാവായ, ജിഡിപിയുടെ ഏകദേശം 14 ശതമാനം വരുന്ന, പ്രതിസന്ധിയിലായ കാർഷിക മേഖലയ്ക്ക് സഹായമായി ഒരു ബില്യൺ യൂറോയുടെ ഒരു പാക്കേജും ഫെബ്രുവരിയിൽ സർക്കാർ പുറത്തിറക്കി.
“നമുക്ക് ജലത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് മാറ്റേണ്ടതുണ്ട്,” റബാത്തിലെ ജലത്തിന്റെ അവകാശത്തെക്കുറിച്ചുള്ള ഒരു സമ്മേളനത്തിൽ സെറോവാലി പറഞ്ഞു. “കാലാവസ്ഥാ വ്യതിയാനം യഥാർത്ഥമാണ്, ഞങ്ങൾ അതിനെ അഭിമുഖീകരിക്കേണ്ടിവരും.”
മൊറോക്കക്കാർക്ക് പ്രതിവർഷം ഒരാൾക്ക് 600 ക്യുബിക് മീറ്റർ വെള്ളമാണ് ലഭ്യമാവുന്നത്, 1960-കളിൽ അവർക്കു ലഭ്യമായിരുന്ന 2,600 ക്യുബിക് മീറ്ററിൽ നിന്ന് ഇത് വളരെ താഴെയാണ്.
ഐക്യരാഷ്ട്രസഭയുടെ നിർവചനം അനുസരിച്ച്, ജലദൗർലഭ്യം സംഭവിക്കുന്നത് പ്രതിവർഷം ഒരാൾക്ക് 1,000 ക്യുബിക് മീറ്ററിൽ താഴെയുള്ള ജലദൗർലഭ്യം ഉണ്ടാകുമ്പോളാണ്. എന്നാൽ 500 ക്യുബിക് മീറ്ററിൽ താഴെയുള്ള വിതരണത്തെ “സമ്പൂർണ ക്ഷാമം” ആയി കണക്കാക്കുന്നു.
മൊറോക്കോയിലെ സപ്ലൈസ് കുറയുന്നത് പാരിസ്ഥിതിക ഘടകങ്ങൾ, ഉയർന്ന ഡിമാൻഡ്, കൃഷിക്കായി ഭൂഗർഭജലത്തിന്റെ അമിത ചൂഷണം എന്നിവയുടെ ഫലമാണെന്ന് ബറാക്ക പറയുന്നു.
“മൊറോക്കോയിലെ ജലക്ഷാമം ജലസേചനത്തിൽ ഉപയോഗിക്കുന്ന രീതിയുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നതായും മൊറോക്കോയിലെ ജലത്തിന്റെ 80 ശതമാനവും പ്രതിവർഷം ഉപയോഗിക്കുന്നുവെന്നും” മൊറോക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോളിസി അനാലിസിസിന്റെ സമീപകാല റിപ്പോർട്ടിൽ അമൽ എന്നാബിഹ് എഴുതി.
അറ്റ്ലാന്റിക്, മെഡിറ്ററേനിയൻ തീരപ്രദേശങ്ങളുള്ള രാജ്യം, ഡസലൈനേഷൻ പ്ലാന്റുകൾ വഴി ജലത്തിന്റെ കമ്മി നികത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അവ ഊർജ്ജം ചെലുത്തുകയും ഉപ്പുവെള്ളം കടലിലേക്ക് തിരികെ പമ്പ് ചെയ്യുകയും ചെയ്യുന്നു. ഇത് പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
കൂടാതെ, 15 അണക്കെട്ടുകൾ കൂടി നിർമ്മിക്കുന്നതിനും കൂടുതൽ ഡീസാലിനേഷൻ സൗകര്യങ്ങൾക്കുമുള്ള ശ്രമങ്ങൾ കാലതാമസം മൂലം മുടങ്ങിക്കിടക്കുകയാണ്.
2025-ഓടെ കടുത്ത ജലക്ഷാമം നേരിടുന്ന രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ കാസബ്ലാങ്കയ്ക്ക് സമീപം അത്തരത്തിലുള്ള ഒരു പ്ലാന്റ് 2020 മുതൽ നിർമ്മാണത്തിലാണ്.
വടക്കുകിഴക്കൻ റിസോർട്ട് പട്ടണമായ സൈദിയയിൽ നിർമ്മിക്കാൻ ഉദ്ദേശിച്ചുള്ള ഒരു ഡീസലിനേഷൻ പ്ലാന്റും ഇതുവരെ നിർമ്മാണം പൂർത്തിയായിട്ടില്ല. ഇത് ജലക്ഷാമത്തിന് കാരണമാകുമെന്ന് ബരാക കുറിക്കുന്നു.
ഒരു ടൂറിസ്റ്റ് കേന്ദ്രവും ഒരു പ്രധാന കാർഷിക മേഖലയുമായ അറ്റ്ലാന്റിക് തീരദേശ നഗരമായ അഗാദിറിന്റെ ആവശ്യങ്ങളുടെ 70 ശതമാനവും വിതരണം ചെയ്യുന്ന മറ്റൊരു ഡീസലിനേഷൻ പ്ലാന്റ് അടുത്തിടെ നിർമ്മാണം പൂർത്തിയായി പ്രവർത്തനക്ഷമമായിരുന്നു. ഇത് ഒരു പരിധിവരെ നഗരത്തിന്റെ ജലക്ഷാമത്തിനു പരിഹാരം കാണുമെന്നു പ്രതീക്ഷിക്കുന്നു.