ഒട്ടാവ : മുൻ അറോറ-ഓക്ക് റിഡ്ജസ്-റിച്ച്മണ്ട് ഹിൽ എംപി ലിയോണ അല്ലെസ്ലെവ് ഒരു കൺസർവേറ്റീവ് നേതൃത്വ വെബ്‌പേജ് ആരംഭിച്ചു. ഇത്, പാർട്ടിയുടെ മുൻ ഉപനേതാവ് കൺസർവേറ്റീവ് നേതൃത്വ മത്സരത്തിൽ പങ്കെടുക്കാൻ തയ്യാറാണെന്ന് സൂചിപ്പിക്കുന്നു.
അല്ലെസ്ലേവിന്റെ വെരിഫൈഡ് സോഷ്യൽ മീഡിയ അക്കൗണ്ടുകളുമായി ലിങ്ക് ചെയ്‌തിരിക്കുന്ന വെബ്‌സൈറ്റ്, അല്ലെസ്ലേവിനെ “അമ്മ, ഫെഡറൽ രാഷ്ട്രീയക്കാരൻ, കോർപ്പറേറ്റ് മാനേജർ, സംരംഭകൻ, സൈനിക ഉദ്യോഗസ്ഥ” എന്നിങ്ങനെ വിശേഷിപ്പിക്കുന്നു.
മുൻ സൈനിക ഉദ്യോഗസ്ഥയും കൺസൾട്ടന്റുമായ അല്ലെസ്ലെവ് പാർട്ടിയുടെ 2015-ലെ തിരഞ്ഞെടുപ്പിൽ വിജയിച്ചു ലിബറൽ എംപിയായി ഫെഡറൽ ജീവിതം ആരംഭിച്ചു. ലിബറൽ പാർട്ടിയിൽ മൂന്ന് വർഷത്തിന് ശേഷം, ആൻഡ്രൂ സ്കീറിന്റെ കൺസർവേറ്റീവ് പാർട്ടിയിൽ ചേർന്നു.
“കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ലോകം നാടകീയമായി മാറിയിരിക്കുന്നു. അഭൂതപൂർവമായ ആഗോള അസ്ഥിരതയുടെ ഒരു കാലഘട്ടത്തിലാണ് നാം നമ്മെത്തന്നെ കണ്ടെത്തുന്നത്. വ്യാപാര ബന്ധങ്ങളും അന്താരാഷ്ട്ര കരാറുകളും പ്രതിരോധ ഘടനകളും ഭീഷണിയിലായിരിക്കുമ്പോൾ ആഗോള സമ്പദ്‌വ്യവസ്ഥയിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ ഞങ്ങൾ കാണുന്നു,” 2018 ൽ കൺസർവേറ്റീവ് പാർട്ടിയിലേക്കുള്ള ചുവടുമാറ്റത്തിൽ അല്ലെസ്ലെവ് വിശദീകരിച്ചു.
തുടർന്ന് സ്കീർ, അല്ലെസ്ലെവിനെ ഡെപ്യൂട്ടി ലീഡറായി നിയമിച്ചു. ലിബറൽ എംപിയായ ലിയ ടെയ്‌ലർ റോയിയോട് 2021-ൽ പരാജയപ്പെട്ടു.
ഇതിനകം ഒമ്പത് മത്സരാർത്ഥികൾ കൺസർവേറ്റീവ് നേതൃത്വത്തിലേക്ക് മത്സരിക്കുന്നതിനായി സ്ഥാനാർത്ഥിത്വം പ്രഖ്യാപിട്ടുണ്ട്. കാനഡയിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രവിശ്യയിലെ മത്സരത്തെ സങ്കീർണ്ണമാക്കാൻ സാധ്യതയുള്ള, ഒന്റാറിയോയിൽ നിന്നുള്ള ആറാമത്തെ സ്ഥാനാർത്ഥി കൂടിയാണ് അല്ലെസ്ലെവ്.