ഒട്ടാവ : ഹൗസ് ഓഫ് കോമൺസിൽ ഫെഡറൽ ഗവൺമെന്റിന്റെ എമിഷൻ റിഡക്ഷൻ പ്ലാനിന്റെ വിശദാംശങ്ങൾ ചൊവ്വാഴ്ച പരിസ്ഥിതി, കാലാവസ്ഥാ മന്ത്രി സ്റ്റീവൻ ഗിൽബോൾട്ട് അവതരിപ്പിക്കും.
2050-ഓടെ നെറ്റ് സീറോ ഗ്രീൻ ഹൗസ് വാതക പ്രസാരണം കൈവരിക്കാൻ കാനഡയെ പ്രാപ്തമാക്കുന്നതിനായി കഴിഞ്ഞ ജൂണിൽ, ഫെഡറൽ ഗവൺമെന്റ് നെറ്റ്-സീറോ അക്കൗണ്ടബിലിറ്റി നിയമം പാസാക്കിയിരുന്നു. 2030-ഓടെ പ്രസാരണം 2005 ലെ നിലവാരത്തിൽ 40 മുതൽ 45 ശതമാനം വരെ കുറയ്ക്കുക എന്ന ലക്ഷ്യവും ഈ നിയമം മൂലം ലക്ഷ്യമിടുന്നു.
2002-ലെ ക്യോട്ടോ ഉടമ്പടിയുടെ അംഗീകാരത്തോടെ ഹരിതഗൃഹ വാതക പ്രസാരണം കുറയ്ക്കുന്നതിനുള്ള ആദ്യത്തെ നടപടികൾ കാനഡ ആരംഭിച്ചു. 2012-ഓടെ മൊത്തം ഹരിതഗൃഹ വാതക പ്രസാരണം 1990 ലെ നിലവാരത്തേക്കാൾ ശരാശരി ആറ് ശതമാനം കുറയ്ക്കാൻ ഇതോടെ സാധിച്ചു.