സ്കാർബറോയിൽ നടന്ന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാൾ മരിച്ചതായി ടൊറന്റോ പോലീസ് അറിയിച്ചു. മാർച്ച് 17 ന് രാവിലെ മക്കോവൻ റോഡിന് കിഴക്ക് കോർപ്പറേറ്റ് ഡ്രൈവ്, കോൺസിലിയം പ്ലേസ് പാർക്കിംഗ് സ്ഥലത്താണ് ആക്രമണം നടന്നത്. സംഭവമറിഞ്ഞെത്തിയ ഉദ്യോഗസ്ഥർ 75 വയസ്സുള്ള ഒരാളെ ഗുരുതര പരിക്കുകളോടെ കണ്ടെത്തി. ടൊറന്റോയിലെ മരിയോ കാർവാലോ എന്നയാൾക്കാണ് പരിക്കേറ്റിരുന്നത്. ഇദ്ദേഹം ഒരാഴ്ചക്ക് ശേഷം ആശുപത്രിയിൽ വച്ച് മരണപ്പെടുകയായിരുന്നു .52 കാരനായ ലാറി ലോട്ടെയ്‌റോയെ അറസ്റ്റ് ചെയ്തതായും ക്രൂരമായ ആക്രമണത്തിനു കേസെടുത്തതായും പോലീസ് പറഞ്ഞു. മേയിൽ കോടതിയിൽ ഹാജരാകണം. സംഭവത്തിൽ കൊലപാതക വിഭാഗം അന്വേഷണം തുടരുകയാണ്.
അന്നത്തെ ആക്രമണത്തിന് ദൃക്‌സാക്ഷികളോ ഡാഷ്‌ക്യാം ദൃശ്യങ്ങളോ ഉള്ളവർ 416-808-7400 എന്ന നമ്പറിൽ അല്ലെങ്കിൽ ക്രൈം സ്‌റ്റോപ്പേഴ്‌സിനെ 416-222-TIPS (8477) എന്ന നമ്പറിൽ ബന്ധപ്പെടാൻ പോലീസ് ആവശ്യപ്പെടുന്നു.