2024ലെ തിരഞ്ഞെടുപ്പ് ഇന്ന് നടന്നാല്‍ബൈഡനെയും കമലാ ഹാരിസിനെയും നിഷ്പ്രയാസം തോല്‍പ്പിക്കുമെന്ന് സര്‍വ്വെ. ചൊവ്വാഴ്ച നടന്ന സര്‍വ്വേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മുന്‍ പ്രസിഡന്റായിരുന്ന ട്രംപ് ഇപ്പോഴത്തെ പ്രസിഡന്റായ ബൈഡനെ ആറ് പോയന്റുകള്‍ക്കും കമലാ ഹാരിസിനെ 11 പോയന്റുകള്‍ക്കും തോല്‍പ്പിക്കുമെന്നും ഹവാര്‍ഡ് ക്യാപ്‌സ്-ഹാരിസ് സര്‍വ്വേ വ്യക്തമാക്കുന്നു.
സര്‍വ്വേയില്‍ പങ്കെടുത്ത 47 ശതമാനം പേരും 2024ല്‍ ട്രംപ് ഭരണത്തില്‍ തിരികെ വരണമെന്ന അഭിപ്രായം പങ്കുവെച്ചു. 41 ശതമാനം പേര്‍ മാത്രമാണ് ബൈഡനെ പിന്തുണച്ചത്. 12 ശതമാനം പേര്‍ തങ്ങള്‍ ഒന്നും തീരുമാനിച്ചിട്ടില്ലെന്ന് അഭിപ്രായം രേഖപ്പെടുത്തി. കമലാ ഹാരിസിന് ബൈഡനെക്കാളും കുറവ് വോട്ടാണ് സര്‍വ്വേയില്‍ ലഭിച്ചത്. 38 ശതമാനം പേര്‍ മാത്രമാണ് കമലാ ഹാരിസിന് അനുകൂലിച്ചത്.
2024 തെരഞ്ഞെടുപ്പില്‍ കമലാ ഹാരിസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഒരു പ്രചരണമുണ്ട്. എന്നാല്‍ കമലയുടെ ജനപ്രീതി ഇല്ലായ്മയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ബൈഡനെതിരെ വന്‍ വിമര്‍ശനമാണ് ഇപ്പോള്‍ രാജ്യത്ത് ഉയരുന്നത് കോവിഡിനെ നിയന്ത്രിക്കാന്‍ കഴിയാതിരുന്നതും അദ്ദേഹത്തിനൊട് ജനങ്ങള്‍ക്കുള്ള അപ്രീതി കൂട്ടിയിട്ടുണ്ട്.