സോൾ : ദക്ഷിണ കൊറിയൻ വ്യോമസേനയുടെ രണ്ട് പരിശീലന വിമാനങ്ങൾ ആകാശത്തു കൂട്ടിയിടിച്ചു. മൂന്നു പൈലറ്റുമാർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റതായും ദക്ഷിണ കൊറിയൻ വാർത്ത ഏജൻസി അറിയിച്ചു.
സംസ്ഥാന പ്രതിരോധ വികസന ഏജൻസിയും കൊറിയ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസ് സംയുക്തമായി നിർമ്മിച്ച ലഘു ആക്രമണ വിമാനമായ KT-1 ആണ് അപകടത്തിലായത്.
30 ലധികം അഗ്നിശമന സേനാംഗങ്ങളും രക്ഷാപ്രവർത്തകരും തകർന്ന സ്ഥലത്ത് തിരച്ചിൽ ആരംഭിച്ചതായി അഗ്നിശമന ഉദ്യോഗസ്ഥർ അറിയിച്ചു.
തെക്കുകിഴക്കൻ നഗരമായ സാച്ചിയണിലെ വ്യോമത്താവളത്തിനു അടുത്ത് പ്രാദേശിക സമയം ഉച്ചക്ക് 1:30-ന് ആയിരുന്നു അപകടം. “അപകടത്തിന്റെയും നാശനഷ്ടങ്ങളുടെയും കാരണം നിർണ്ണയിക്കാൻ ഒരു ടീമിനെ രൂപീകരിച്ചതായി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.